നൂറു മേനി വിജയവുമായി ദമാം അൽ മുന, അറുപത് ശതമാനതിലേറെ ഡിസ്റ്റിംക്ഷൻ

0
1004

ദമാം: സി‌ബി‌എസ്‌ഇ പത്താം ക്ലാസ് ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായി എട്ടാം തവണയും മികച്ച വിജയം നേടി ദമാം അൽ മുന സ്‌കൂൾ. ആശിഷ് ഷിബു, സുമയ്യ മുഹമ്മദ്, ഹിമ ബൈജു രാജ്, നബീൽ അഹമ്മദ് എന്നിവർ സ്‌കൂളിൽ യഥാ ക്രമം ഒന്ന്, രണ്ട, മൂന്ന് സ്ഥാനങ്ങൾ നേടി. അലീന സൂസൻ, ഹമ്മാദ് ജുനൈദ്, ഇബ്രാഹിം ബാസിൽ, സമാറ ഷെയ്ഖ്, ഫാത്തിമ തസ്‌നീം, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് റൈഹാൻ, ഹന ഫാത്തിമ, ഹബീബ് റഹ്മാൻ, എന്നിവർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി ഉന്നത വിജയത്തിനർഹരായി

അറുപത് ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷന് മുകളിൽ മാർക്ക് വാങ്ങി. പരീക്ഷ എഴുതിയ 97 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലസ്സിനു മുകളിൽ മാർക്ക് നേടി. മുഴുവൻ പരീക്ഷാർത്ഥികളും 50 ശതമാനത്തിലധികം മാർക്ക് വാങ്ങി ഉന്നത പഠനത്തിനർഹത നേടി. പ്രതി സന്ധി ഘട്ടത്തിലും കുട്ടികൾക്ക് ഉന്നത വിജയം ലഭ്യമാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്കൂൾ അധികൃതർ.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിജയത്തിനായി പരിശ്രമിച്ച അധ്യാപകരെയും മാനേജർ ഡോക്ടർ ടിപി മുഹമ്മദ്, പ്രിൻസിപ്പൽ മമ്മു മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ കാദർ മാസ്റ്റർ പ്രധാനാദ്ധ്യാപകരായ വസുധ അഭയ്, പ്രദീപ്കുമാർ എന്നിവർ അഭിനന്ദിച്ചു.

ഓൺലൈൻ വിദ്യാഭ്യാസ കാലത്തും വിദ്യാർത്ഥികൾക്ക് പഠന പഠ്യേതര വിഷയങ്ങളിൽ മികച്ച അവസരങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ടെന്നു പ്രിൻസിപ്പൽ ഇൻ ചാർജ് കാദർ മാസ്റ്റർ പത്ര കുറിപ്പിൽ അറിയിച്ചു. സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്, സ്ഥാനാരോഹണ ചടങ്ങ്, ഓൺലൈൻ സ്പോർട്സ്, ഓൺലൈൻ കലാമത്സരങ്ങൾ, വിവിധ ദിനാഘോഷങ്ങൾ നിർദിഷ്ട പാഠ്യതര പ്രവർത്തങ്ങൾ എല്ലാം കുട്ടികൾക്കായി സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.