ഇരു ഹറം കാര്യാലയ ഉന്നത തസ്തികളിൽ വനിതകളെ നിയമിച്ചു

0
1410

മക്ക: ഇരു ഹറം കാര്യാലയ വകുപ്പുകളിൽ ഉയർന്ന തസ്തികളിൽ വനിതകളെ നിയമിച്ചു. രാജ്യത്തെ സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് ഇരു ഹറം കാര്യങ്ങളുടെ ജനറൽ പ്രസിഡൻസി പ്രധാന നേതൃത്വ സ്ഥാനങ്ങളിൽ വനിതകളെ നിയമിച്ചത്. മാസ്റ്റർ, ഡോക്ടറൽ ബിരുദധാരികളായ 20 വനിതകളെയാണ് നിയമിച്ചത്.

ഹറം കാര്യാലയ വകുപ്പിലെ അസിസ്റ്റന്റ് ഹെഡ്, അണ്ടർ സെക്രട്ടറിമാർ, പ്രസിഡന്റിന്റെ വിവിധ വികസന വിഭാഗങ്ങളിൽ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ എന്നീ ഉന്നത സ്ഥാനങ്ങളിൽ ഉൾപ്പെടെയാണ് വനിതകളെ നിയമിച്ചത്. ഈ സ്ഥാനങ്ങൾ വഹിക്കാൻ സ്ത്രീകൾക്ക് വിദ്യാഭ്യാസ പരമായും പ്രായോഗികമായും ശാക്തീകരണം ലഭിച്ചുവെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് തലവൻ ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പറഞ്ഞു. ഇരു ഹറമുകളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഹറം കാര്യാലയ വകുപ്പിന് കീഴിൽ സ്ത്രീ ശാക്തീകരണത്തിനായി അസിസ്റ്റന്റ് ഏജൻസി രൂപീകരിക്കാനും മേധാവി ഉത്തരവിറക്കി.

ഇരു ഹറമുകളിലും ജോലി ചെയ്യുന്ന സ്ത്രീകൾ വിവിധ മേഖലകളിൽ ഇതിനകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. സഊദി വിഷൻ 2030 അനുസരിച്ച് ഹജ്ജ്, ഉംറ തീർത്ഥാടകരെയും സന്ദർശകരെയും പരിചരിക്കാൻ വനിതാ കേഡർമാരിൽ നിന്ന് പരമാവധി പ്രയോജനം നേടുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരാനാണ് ഹറം കാര്യാലയ വകുപ്പിന്റെ ശ്രമം.