ജിസാൻ മേഖലയിൽ ഇന്നലെ രാത്രിയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു യാവാവ് മരിച്ചു. ജിസാൻ മേഖലയിലെ വാദി ഖൽബിലാണ് ദാരുണമായ സംഭവം നടന്നത്. കാർ ഓടിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് വെള്ളപ്പൊക്കും രൂപപ്പെട്ടത്. വെള്ളം കാറിന് ചുറ്റും ഉയരാൻ തുടങ്ങി.
ഇതോടെ കാറുൾപ്പെടെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെടാൻ സാധ്യതയുണ്ടെന്ന് കരുതിയ യുവാവ് കാറിൽ നിന്ന് പുറത്തിറങ്ങി. എന്നാൽ വെള്ളത്തിന്റെ കുത്തൊഴുക്കിന്റെ ശക്തിയിൽ യുവാവും ഒലിച്ച് പോകുകയായിരുന്നു. അതേ സമയം വാഹനം ഒലിച്ച് പോയില്ലെന്നും ദൃസാക്ഷികൾ.
തുടർന്ന് നിരവധി രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും ചേർന്ന് പുലർച്ചെ വരെ താഴ് വരയിലൊട്ടാകെ യുവാവിന് വേണ്ടി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ജിസാൻ മേഖലയിലും അതിൻ്റെ കിഴക്ക്, തെക്ക് പ്രവിശ്യകളിലും ഇന്നലെ വ്യാപകമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. അതിൻ്റെ ഫലമായി നിരവധി താഴ് വരകളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് രൂപപ്പെട്ടു.
….





