മൂന്നുമാസം മുമ്പ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ മലയാളി സഊദിയിൽ മരിച്ചു

0
1609

റിയാദ്: മൂന്നുമാസം മുമ്പ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ മലയാളി സഊദിയിൽ മരിച്ചു. ഖസീം പ്രവിശ്യയിലെ അൽഗാത്തിൽ ജോലി ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ദേവരാജനാണ് ഹൃദയാഘാതം മൂലം അൽഗാത്ത് ആശുപത്രിയിൽ നിര്യാതനായത്.

20 വർഷത്തോളമായി സഊദിയിൽ പ്രവാസിയാണ്. നാട്ടിൽ അവധിക്ക് പോയിട്ട് മൂന്ന് മാസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ: സതി. മക്കൾ: ധന്യ, ദിവ്യ. മരുമകൻ: സന്തോഷ്. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയുടെയും അൽഗാത്ത് കെ.എം.സി.സി ഏരിയാകമ്മിറ്റിയുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക