റിയാദ്: സഊദി ഇന്ത്യ അടക്കമുള്ള 33 രാജ്യത്തെ പൗരന്മാർക്ക് ഇനി മുതൽ ഇറാനിലേക്കു പോകാൻ മുൻ കൂട്ടി വീസ നേടേണ്ടതില്ല. ഇറാനിലേക്കു പോകാനുള്ള വീസ നടപടികൾ ലഘൂകരിച്ച് ഇറാൻ. സഊദിയെയും ഇന്ത്യയേയും കൂടാതെ റഷ്യ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ലബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പുതുക്കിയ വീസ നിയമമനുസരിച്ച് ഇറാനിലേക്കു പോകാൻ മുൻ കൂട്ടി വിസ നേടേണ്ടതില്ലെന്ന് ഇറാൻ ടൂറിസം മന്ത്രി ഇസ്സത്തുള്ള ദർഗാമി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇറാനുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഏകപക്ഷീയമായി വീസാനിയമത്തിൽ മാറ്റം വരുത്തിയത്. മതം, ചികിത്സ തുടങ്ങി വിവിധമേഖലകളിൽ ടൂറിസം സാധ്യത വർധിപ്പിക്കുന്നതാണ് ഇറാന്റെ തീരുമാനം.
അതേസമയം എട്ടു വർഷത്തെ ഇടവേളക്കു ശേഷം ഇറാനിൽ നിന്നുള്ള ഉംറ തീർഥാടകർ അടുത്ത ചൊവ്വാഴ്ച മുതൽ മക്കയിലും മദീനയിലും എത്തിത്തുടങ്ങുമെന്ന് ഇറാൻ ഹജ് ആന്റ് പിൽഗ്രിമേജ് ഓർഗനൈസേഷൻ മേധാവി അബ്ബാസ് ഹുസൈനി അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക