നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ നാം അനുദിനം കാണുന്നത്.ആളുകള്‍ എപ്പോഴും അവയെ വിമര്‍ശിക്കുകയോ പിന്തുണക്കുകയോ ചെയ്യാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വീഡിയോയില്‍ കാണുന്നത് ഒരു പെണ്‍കുട്ടിയെയാണ്. അവളുടെ മരിച്ചു പോയ അച്ഛന്റെ ചിത്രത്തിനൊപ്പം സെല്‍ഫി എടുക്കുകയാണ് അവള്‍. എന്നാല്‍, സെല്‍ഫി എടുത്തതല്ല വിമര്‍ശിക്കപ്പെട്ടത്. ഫില്‍ട്ടര്‍ ഇട്ടാണ് പെണ്‍കുട്ടി അച്ഛന്റെ ചിത്രത്തിനൊപ്പം ലൈവ് സെല്‍ഫി എടുക്കുന്നത്. വീഡിയോ തുടങ്ങുമ്പോള്‍ തന്നെ പെണ്‍കുട്ടി മൊബൈലുമായി അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്നത് കാണാം. പിന്നീട്, അവള്‍ സെല്‍ഫി എടുക്കുകയാണ്. അതില്‍, ഫില്‍ട്ടറും ഓണ്‍ ചെയ്തിട്ടുണ്ട്.
പിന്നീട്, വീഡിയോയില്‍ വിവിധ ഫില്‍ട്ടറുകള്‍ വര്‍ക്ക് ചെയ്യുന്നതും കാണാം. . അച്ഛന്റെ ചിത്രം മാലയൊക്കെ ഇട്ടാണ് വച്ചിരിക്കുന്നത്. ബാബ എന്നും വീഡിയോയില്‍ എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അതോടൊപ്പം വീഡിയോയെ വിമര്‍ശിച്ചും പിന്തുണച്ചും ഒരുപാട് പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
മിക്കവരും പെണ്‍കുട്ടിയെ വിമര്‍ശിച്ചു കൊണ്ടാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഈ ജനറേഷനെന്താണ് ഇങ്ങനെ എന്നാണ് അവരുടെ ചോദ്യം. എന്നാല്‍, അതേസമയം തന്നെ പെണ്‍കുട്ടിയെ പിന്തുണച്ചവരും കുറവല്ല. ആ കുട്ടിക്ക് തന്റെ അച്ഛനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ മിസ് ചെയ്യുന്നുണ്ടാവാം. അതുകൊണ്ടായിരിക്കാം അവള്‍ ഇങ്ങനെ ചെയ്തത് എന്നായിരുന്നു ചിലരുടെ കമന്റ്. വീഡിയോ👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

