കെഎംസിസിക്ക് ആഗോളതലത്തിൽ കമ്മിറ്റി നിലവിൽവരുന്നു; ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും: പി എം എ സലാം

0
1397

ജിദ്ദ: പ്രവാസലോകത്തെ ഏറ്റവും വലിയ സംഘടനയായ കെ.എം.സി.സിക്കും ആഗോളതലത്തിൽ കമ്മിറ്റി വരുന്നു. കെ.എം.സി.സി ഗ്ലോബൽ കമ്മിറ്റി ഉടൻ നിലവിൽവരുമെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും കാലങ്ങളായി പ്രവർത്തിച്ചു പരിചയമുള്ള കെ.എം.സി.സി നേതാക്കളുടെ നേതൃത്വത്തിലായിരിക്കും ഗ്ലോബൽ കമ്മിറ്റി നിലവിൽവരിക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജിദ്ദയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സഊദി കെഎംസിസി ഭാരവാഹികളെയും അദ്ദേഹം പ്രഖ്യാപിച്ചു. ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ ഒഴികെ മറ്റു എല്ലാ രാജ്യങ്ങളിലും കെ.എം.സി.സിയുടെ നാഷനൽ കമ്മിറ്റികൾ നിലവിൽ വന്നതായും പി.എം.എ സലാം അറിയിച്ചു. യു.എ.ഇയിലെ അവിടുത്തെ സർക്കാരുമായി ബന്ധപ്പെട്ട ചില നടപടികൾ കൂടി പൂർത്തീകരിക്കാനുള്ളത് കൊണ്ടാണ് കമ്മിറ്റി തിരഞ്ഞെടുപ്പ് വൈകുന്നത്.

സഊദി കെ എം സി സി ക്ക് പുതിയ നേതൃത്വം

മുസ്‌ലിം ലീഗിന്റെ ഏറ്റവും പ്രസക്തമായ പോഷക സംഘടനയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി പ്രസ്ഥാനവും ചാരിറ്റി സംഘടനയുമായ കെ.എം.സി.സി. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, കാനഡ, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ്, സിങ്കപ്പൂർ, ആസ്‌ട്രേലിയ, സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ, ഇറ്റലി, ജർമനി, റുമേനിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ഇന്ത്യക്കകത്ത് വിവിധ നഗരങ്ങളിലും കെ.എം.സി.സി കമ്മിറ്റികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.

സഊദി കെ.എം.സി.സിയുടെ നിരീക്ഷകർ അബ്ദുറഹ്മാൻ കല്ലായി, പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ എന്നിവരാണ്. ഇവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കഴിഞ്ഞ ദിവസം മുസ്ലിംലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ മക്കയിൽ ചേർന്ന കെ.എം.സി.സി സഊദി നാഷനൽ കൗൺസിൽ യോഗം ചേർന്നാണ് ദേശീയ കമ്മിറ്റി ഭാരവാഹികളെയും പ്രവർത്തക സമിതിയെയും മറ്റു ഉപവകുപ്പ് കമ്മിറ്റി ഭാരവാഹികളെയും അംഗങ്ങളെയും തിരഞ്ഞെടുത്തത്.

ഇവരുടെ പേരുകൾ പി.എം.എ സലാം വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഒരു സ്ഥാനത്തേക്കൊഴികെ മറ്റെല്ലാ സ്ഥാനങ്ങളിലും ഏകകണ്ഠമായാണ്‌ ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നും എന്നാൽ ഒരു സ്ഥാനത്തേക്ക് മാത്രം കൗൺസിൽ അംഗങ്ങളുടെ ആരോഗ്യകരമായ ഹിതപരിശോധനയിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെക്കുറിച്ചു ആർക്കും ഒരു ആക്ഷേപവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക