ജിദ്ദ: പവർ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സഊദി അറേബ്യ. അംഗീകാരം ഇല്ലാത്ത പവർ ബാങ്കുകൾക്ക് ആണ് സഊദി എയർപോർട്ട് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സഊദിയിൽ നിന്ന് പുറപ്പെടുന്നതോ സഊദിയിലേക്ക് വരുന്നതോ ആയ വിമാനങ്ങളിൽ ഇത്തരം അംഗീകാരമില്ലാത്ത പവർ ബാങ്കുകൾ അനുവദിക്കില്ലെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനതാവള അധികൃതർ അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുടെ അംഗീകാരമില്ലാത്ത പവർ ബാങ്കുകൾക്കാണ് നിരോധനം. ഇത്തരം പവർ ബാങ്കുകൾ വിമാനയാത്രക്കാരുടെ ലഗേജിലോ ഹാന്റ് ബാഗേജിലോ അനുവദിക്കില്ലെന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കിയത്. തങ്ങളുടെ കൈവശമുള്ള പവർ ബാങ്കുകൾ യാത്രയിൽ കൈവശം വെക്കാൻ പറ്റുന്നതാണോ എന്ന് പരിശോധിക്കണം.
യാത്ര പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ കൈവശമുള്ള പവർ ബാങ്കുകൾ കൊണ്ടുപോകാൻ പറ്റുമോ എന്ന് യാത്രക്കാർക്ക് അറിയാൻ ഒരു വൈബ്സറ്റൈറ്റ് ലിങ്കും കൊടുത്തിട്ടുണ്ട്. യാത്രക്കാർക്ക് rasid.saso.gov.sa എന്ന സൈറ്റിൽ പ്രവേശിച്ച് ഇത് ഉറപ്പ് വരുത്താവുന്നതാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




