മുദരിസ് ഹംസ സഖാഫി കാമിലിക്ക് സ്വീകരണം നൽകി

0
797

ജിദ്ദ: വിശുദ്ധ ഉംറ സിയാറത്തിനായി എത്തിയ നെടിയിരുപ്പ് കാരിമുക്ക് മഹല്ല് മുദരിസ്സ് ഹംസ സഖാഫി കാമിലി (അറവങ്ങര) ക്ക് കാരിമുക്ക് പ്രവാസി കൂട്ടായ്മ സ്വീകരണം നൽകി. ജിദ്ദ
ഷറഫിയ്യയിൽ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിൽ അലവി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം അബ്ബാസ് സുഹരി ഉദ്ഘാടനം ചെയ്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാരിമുക്ക് മഹല്ല് പ്രവാസി കൂട്ടായിമ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഹംസ സഖാഫി അഭിനന്ദിച്ചു. നാട്ടുകാരും അല്ലാത്തവരുമായ പ്രവാസികളെ ചേർത്ത് പിടിക്കാൻ കൂട്ടായിമക്ക് സാധിക്കണമെന്നും നാടിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ ഓരോ പ്രവാസിയും നാട്ടിൽ ചെന്നാൽ പ്രയാസപെടാതിരിക്കാനുള്ള സാമ്പത്തിക ഭദ്രത ക കാത്ത് സൂക്ഷിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ലത്തീഫ് കൊട്ടുക്കര, ഉമ്മർ കാരാട്ട്, ഷംസു കെ, ലത്തീഫ് പി, സൈനുൽ ആബിദ്, നൗഷാദ്, ബഷീർ മുനീർകെസി, അഷ്റഫ് അബൂബക്കർ, സമദ്, നിസാദ് അർഷദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെ കെ ഹമീദ് (ബാബു) സ്വാഗതവും ഹംസ കെ സി നന്ദിയും പറഞ്ഞു.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക