റിയാദ്: നാട്ടിലേക്ക് പറക്കാൻ വമ്പൻ ഓഫർ പ്രഖ്യാപിച്ച് ജസീറ എയർവേയ്‌സ്. വെറും 169 റിയാൽ മുതലുള്ള വൻ ടിക്കറ്റ് ഓഫർ ആണ് ജസീറ എയർവേയ്‌സ് പ്രഖ്യാപിച്ചത്. ഇന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ പ്രത്യേക ഇളവ് ലഭിക്കുക. ഇന്ന് മുതൽ സെപ്റ്റംബർ 06 വരെ നടക്കുന്ന വൻ ഓഫറിൽ വാങ്ങുന്ന ടിക്കറ്റുമായി ഡിസംബർ 15 നുള്ളിൽ യാത്ര ചെയ്യാം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയെ കൂടാതെ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, തുർക്കി, ഈജിപ്ത്, യു എ ഇ, ഇറാൻ, ഇറാഖ്, കിർഗിസ്ഥാൻ, ഉസ്ബെകിസ്താൻ എന്നിവിടങ്ങളിലേക്കാണ് വൻ ഓഫർ പ്രഖ്യാപിച്ചത്. കേരളത്തിലേക്ക് നിലവിൽ സർവ്വീസ് ഉള്ള കൊച്ചിയിലേക്കും ഓഫർ ഉണ്ട്. കൊച്ചിയെ കൂടാതെ, മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളിലേക്കും സഊദിയിൽ നിന്ന് ഓഫറുകൾ ലഭ്യമാണ്.
സഊദിയുടെ വാണിജ്യ നഗരിയായ ജിദ്ദയിൽ നിന്ന് ഓഫർ ടിക്കറ്റ് ഇപ്രകാരമാണ്. ജിദ്ദയിൽനിന്ന് മുംബൈയിലേക്ക് 199 റിയാൽ, കൊച്ചിയിലേക്ക് 349 റിയാൽ, ബംഗളൂരുവിലേക്ക് 299 റിയാൽ, ഹൈദരാബാദിലേക്ക് 249 റിയാൽ. റിയാദിൽ നിന്നുള്ള ടിക്കറ്റ് നിരക്ക്: റിയാദ് – കൊച്ചി 349 റിയാൽ, ചെന്നൈ 299 റിയാൽ, ഹൈദരാബാദ് 229 റിയാൽ, മുംബൈ 169 റിയാൽ, ഡൽഹി 169 റിയാൽ, ബംഗളൂരു 299 റിയാൽ, എന്നിങ്ങനെയാണ് നിരക്ക്.
കിഴക്കൻ സഊദിയിലെ ദമാമിൽനിന്ന് കൊച്ചിയിലേക്കും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും 299 റിയാൽ ആണ് ടിക്കറ്റ് നിരക്ക്
മദീനയിൽ നിന്ന് മദീന – മുംബൈ 229 റിയാൽ, മദീന ഡൽഹി 229 റിയാൽ, മദീന – കൊച്ചി 299 റിയാൽ, മദീന – ബംഗളൂരു 299 റിയാൽ, മദീന _ ചെന്നൈ 299 റിയാൽ, മദീന – ഹൈദരാബാദ് 299 റിയാൽ എന്നിങ്ങനെയും സർവ്വീസുകൾ ലഭ്യമാണ്. ഖസീം – മുബൈ 249 റിയാൽ, ഖസീം – കൊച്ചി 299 റിയാൽ, ഖസീം – ഹൈദരാബാദ് 299 റിയാൽ ടിക്കറ്റുകളും പ്രഖ്യാപിച്ചു.
ഹായിലിൽ നിന്ന് കൊച്ചിയിലേക്ക് 349 റിയാലും ഡൽഹിയിലേക്കും ഹൈദരാബാദിലേക്കും 299 റിയാലും മുംബൈയിലേക്ക് 399 റിയാലിനും ഓഫർ ടിക്കറ്റ് ലഭ്യമാണ്. അബഹയിൽ നിന്ന് മുംബൈയിലേക്ക് 249 റിയാലിനും ടിക്കറ്റ് ലഭിക്കുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




