ജിദ്ദ: സഊദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ സുരക്ഷാ സേന വിഫലമാക്കി. നജ്‌റാൻ, ജിസാൻ, അസീർ, തബൂക്ക്, കിഴക്കൻ പ്രവിശ്യകളിലെ അതിർത്തികൾ വഴി കടത്താൻ ശ്രമിച്ച 1472 കിലോ ഹഷീഷും 29,572 ലഹരി ഗുളികകളും 36.4 ടൺ ഖാത്തും സൈന്യം പിടികൂടി.
മയക്കുമരുന്ന് കടത്തിൽ പങ്കുള്ളവരെ സൈന്യം അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അതിർത്തി സുരക്ഷാ സേനാ വക്തവ് കേണൽ മിസ്ഫർ അൽ ഖറൈനി പറഞ്ഞു.