Mofa യിലും അപ്ഡേഷൻ; വിസ സ്റ്റാമ്പിങ് പ്രവർത്തനങ്ങളും തടസപ്പെടും

0
2124

അബ്ഷിർ സേവനങ്ങൾ തടസപ്പെടുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു

മുംബൈ: സഊദി നാഷണൽ ഇൻഫർമേഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപണികൾ നടക്കുന്നതിനാൽ സഊദി വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട സർവീസുകളും ലഭ്യമാകില്ല. ഇത് മൂലം ദേശീയ വിവര കേന്ദ്രവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ എല്ലാ ഡിജിറ്റൽ സേവനങ്ങളും താത്കാലികമായി ലഭ്യമാകില്ലയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂലൈ 21 വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ രാവിലെ 10 വരെയാണ് ഇളക്ട്രോണിക്സ് സേവനങ്ങൾ തടസപ്പെടുക. ഇലക്ട്രോണിക് വിസ പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള സേവനങ്ങൾ ആണ് ഈ പത്ത് മണിക്കൂർ നേരത്തേക്ക് താത്കാലികമായി ലഭിക്കാതിരിക്കുക. ഇതിനാൽ വി എഫ് എസ് കേന്ദ്രങ്ങളിലും വിസ നടപടികൾക്ക് താത്കാലിക തടസം ഉണ്ടാകും.

സഊദി മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ സേവനങ്ങൾ താത്കാലികമായി തടയപ്പെടുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അബ്ഷിർ പ്ലാറ്റ്ഫോം അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ വെള്ളിയാഴ്ച അബ്ഷിർ സേവനങ്ങൾ ലഭ്യമായേക്കില്ലെന്ന് അബ്ഷിർ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ രാവിലെ പത്തു മണിവരെയുള്ള സമയത്താണ് അബ്ശിർ സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുക. ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും പ്രയോജനപ്പെടുത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന വ്യതിരിക്തമായ അനുഭവം നൽകാൻ ശ്രമിക്കുന്ന പ്ലാറ്റ്‌ഫോം ലക്ഷ്യങ്ങളുടെ ഭാഗമായാണ് സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത്.


സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് പര്യാപ്തമായ സമയം മുമ്പ് തങ്ങൾക്ക് ആവശ്യമുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉപയോക്താക്കൾ പൂർത്തിയാക്കണമെന്ന് അബ്ശിർ പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും 350 ലേറെ സേവനങ്ങൾ അബ്ശിർ പ്ലാറ്റ്‌ഫോം വഴി നൽകുന്നുണ്ട്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക