കള്ളനോട്ടുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

0
2088

പിടിയിലായവർക്കെതിരായി നിയമ നടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

മസ്കറ്റ്: ഒമാനിൽ കള്ളനോട്ടുമായി രണ്ടു ഏഷ്യാക്കാർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് ഏഷ്യക്കാരെ പിടികൂടിയത്. പിടിയിലായവർക്കെതിരായി നിയമ നടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഒമാനില്‍ കഴിഞ്ഞ ദിവസം പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. വീടുകളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന രണ്ടുപേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതികളെ പിടികൂടിയത്. വീടുകളില്‍ അതിക്രമിച്ച് കയറുന്ന ഇവര്‍ വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.