റിയാദ്: ഞായറാഴ്ച മുതൽ വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കൂടി ഓട്ടോമാറ്റിക് ആയി നിരീക്ഷിക്കപ്പെടുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) സ്ഥിരീകരിച്ചു. ജൂൺ 4 ഞായറാഴ്‌ച മുതൽ ബഹുവരിപ്പാതയിൽ വലത് പാതയിൽ അല്ലാതെ ഓടുന്ന ട്രക്കുകളും ഹെവി വാഹനങ്ങളും ഓട്ടോമാറ്റിക് ആയി ക്യാമറ ഒപ്പിയെടുക്കുമെന്ന് മൂറൂർ പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാത്രിയിലും കാഴ്ച മങ്ങാൻ കാരണമാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളിലും വാഹനമോടിക്കുമ്പോൾ ആവശ്യമായ ലൈറ്റുകൾ ഉപയോഗിക്കാത്തവരും ഓട്ടോമാറ്റിക് നിരീക്ഷണത്തിൽ ഉൾപ്പെടും. ഡ്രൈവിംഗ് അനുവദനീയമല്ലാത്ത റോഡുകളുടെ നടപ്പാതകളിലൂടെയോ കാൽനട പാതകളിലൂടെയോ വാഹനമോടിച്ചാലും നിയമ ലംഘനമായി ക്യാമറ ഒപ്പിയെടുക്കും.
ഏഴ് ട്രാഫിക് നിയമലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ ഓട്ടോമാറ്റിക് ആയി ഒപ്പിയെടുക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വ്യക്തമല്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ ഓടിക്കുക, ഗതാഗത വാഹനങ്ങളുടെ ഭാരവും അളവുകളും അളക്കുന്ന സ്റ്റേഷനെ മറികടന്നു പോകുക, നിയുക്തമാക്കിയിട്ടില്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക എന്നിവയും നിരീക്ഷിക്കപ്പെടും. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും റോഡ് സുരക്ഷാ പ്രത്യേക സേനയും ഈ നിയമലംഘനങ്ങൾ നിരീക്ഷിക്കും.
ട്രാഫിക് നിയന്ത്രണത്തിന്റെയും സുരക്ഷയുടെയും നിലവാരം ഉയർത്തുക, രാജ്യത്തുടനീളമുള്ള നഗരങ്ങൾക്കകത്തും പുറത്തുമുള്ള പൊതു റോഡുകളിൽ അഭികാമ്യമല്ലാത്ത പെരുമാറ്റം കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ. പുതിയ ഓട്ടോമാറ്റിക് നിയമ ലംഘഞങ്ങളുടെ പിഴകൾ നേരത്തെ പുറത്തു വിട്ടിരുന്നു. അത് വായിക്കാൻ താഴെയുള്ള ലിങ്ക് തുറക്കുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




