സ്വയംനിയന്ത്രിത പെട്രോൾവാഹനം പുറത്തിറക്കി

0
1958

ദുബായ്: നിർമിതബുദ്ധി ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത സ്വയംനിയന്ത്രിത പെട്രോൾവാഹനം ദുബായിൽ അവതരിപ്പിച്ചു.
പൊതുസുരക്ഷ ഉറപ്പാക്കാനായി
ആഭ്യന്തരമന്ത്രാലയത്തിന്റെ കൗൺസിൽ ഓഫ് ഹാപ്പിനെസ് ആൻഡ് പോസിറ്റിവിറ്റി യോഗത്തിലാണ് പുതിയവാഹനം അവതരിപ്പിച്ചത്.

യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ വാഹനത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചു. സാമൂഹികസുരക്ഷ വർധിപ്പിക്കാൻ പുതിയവാഹനം നിർണായകസംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷ. ലോക പോലീസ് ഉച്ചകോടിയുടെ കഴിഞ്ഞപതിപ്പിൽ സ്വയംനിയന്ത്രിത പെട്രോൾവാഹനങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

അടുത്തവർഷമാദ്യം വാഹനങ്ങൾ റോഡിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രോണുകളും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങൾക്ക് വേഗപരിധി നിരീക്ഷിക്കാനും നിയമലംഘനങ്ങൾ കണ്ടെത്താനും കഴിയും.