സെയിൽസ്മാന്റെ കണ്ണൊന്നുതെറ്റി; യുവതി കവർന്നത് ഒന്നരപ്പവന്റെ രണ്ട് സ്വർണമാല – വീഡിയോ

0
5795

യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്ന് വ്യക്തമായത്

മലപ്പുറം: സ്വർണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ജൂവലറിയിൽ നിന്ന് ഒന്നര പവന്റെ രണ്ടു സ്വർണമാല മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെയാണ് മലപ്പുറം ചെമ്മാടുള്ള ജൂവലറിയിൽ മോഷണം നടന്നത്. അതിവിദഗ്ധമായിട്ടായിരുന്നു യുവതിയുടെ മോഷണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവിധ മോഡലുകളിലുള്ള മാലകൾ സെയിൽസ്മാൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ തക്കത്തിനാണ് യുവതി സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു.

പിന്നീട് സ്വർണം വാങ്ങാതെ യുവതി ജൂവലറിയിൽ നിന്നു മടങ്ങി. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന് ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജൂവലറി ഉടമ തിരൂരങ്ങാടി പൊലീസിൽ പരാതി നല്‍കി. വീഡിയോ താഴെ 👇.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക