അവധിക്കാലം അടുത്തതോടെ വിമാനടിക്കറ്റ് നിരക്കും കുതിച്ചുയരുന്നു

0
1368

ദുബായ്: അവധിക്കാലം അടുത്തതോടെ വിമാനടിക്കറ്റ് നിരക്കും കുതിച്ചുയരുന്നു . മൂന്നിരട്ടി മുതൽ മുകളിലേക്കാണ് പതിവുപോലെ ടിക്കറ്റ് നിരക്കിൽ വർധന.

ഇരട്ടിയാക്കി നിരക്ക് വർധിപ്പിക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്തണമെന്നും പ്രവാസികളോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും പ്രവാസി സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

എന്നിട്ടും വിമാന സർവീസുകൾ പലതും നിർത്തലാക്കിയും ടിക്കറ്റ് നിരക്കിൽ വർധന വരുത്തിയുമുള്ള നടപടികൾ പ്രതിഷേധാർഹമാണെന്ന് വിവിധ സംഘടനകൾ പ്രതികരിച്ചു.

ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തി യാത്രക്കാരുടെ ആശങ്കയകറ്റണമെന്ന് അബുദാബി സംസ്ഥാന കെ.എം.സി.സി. ആവശ്യപ്പെട്ടു. യു.എ.ഇ. യിൽനിന്ന് കേരളത്തിലേക്കുള്ള കനത്ത വിമാന യാത്രാനിരക്കുകാരണം യാത്രക്കാർ ചേർന്ന് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പാടാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.