ട്രാവൽ മേഖലക്ക് ഇളവ് അനുവദിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

0
1000

മലപ്പുറം: നിലവിലെ സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിൽ കഴിയുന്ന ട്രാവൽസ് മേഖലക്ക് ആശ്വാസമേകാൻ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ‘ടാസ്ക്’ ആണ് നിവേദനം നൽകിയത്. മാനദണ്ഡങ്ങൾ പാലിച്ചു ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദം നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

യാത്രാ നിരോധനം ബാധകമല്ലാത്ത രാജ്യങ്ങളിലേക്കും അന്തർസംസ്ഥാനങ്ങളിലേക്കും വിമാനങ്ങൾ നിലവിൽ സർവ്വീസുകൾ നടത്തുന്നുണ്ട്. വിമാന ടിക്കറ്റ്, വിസ, മറ്റു യാത്രാ സംബന്ധമായ കാര്യങ്ങൾക്ക് ട്രാവൽസ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും റദ്ദാക്കിയ വിമാന യാത്രക്കാരെ മറ്റു വിമാനങ്ങളിലേക്ക് മറ്റുന്നതടക്കം അടിയന്തിരമായി ഇടപെടൽ ആവശ്യമായി വരുന്നതിനാലും ഏറ്റവും കുറഞ്ഞ ജോലിക്കാരെ വെച്ച് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here