ഉംറ തീർത്ഥാടകർ ശ്രദ്ധിക്കുക; മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

0
2612

മക്ക: ദുല്‍ഖഅദ 29നകം
ഉംറ വിസയില്‍ സഊദി അറേബ്യയിലെത്തിയവര്‍ രാജ്യം വിടണമെന്ന് ഹജ്ജ്‌ ഉംറ മന്ത്രാലയം. ദുല്‍ഖഅദ 29 ആണ് ഉംറ തീര്‍ഥാടകര്‍ മടങ്ങുന്നതിന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം നല്‍കിയിരിക്കുന്ന അവസാന തീയതി. മേയ് 21 ന് ദുല്‍ഖഅദ മാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന സീസണിനായുള്ള തയാറെടുപ്പ് തുടങ്ങിയിരിക്കെയാണ് ഉംറ തീര്‍ഥാടകര്‍ മടങ്ങുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്തിനകം രാജ്യത്ത് തുടരുന്ന വിദേശ തീര്‍ഥാടകര്‍ മടങ്ങിയിരിക്കണം. തീര്‍ഥാടകര്‍ യഥാസമയം പുറപ്പെടുമെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം ഉംറ കമ്പനികളെ ഉണര്‍ത്തി.