അസീർ/സഊദി അറേബ്യ: അസീറിലെ ശിആർ ചുരത്തിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നതായി റിപ്പോർട്ട്. പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുണ്ടെന്നും അതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, മരണപെട്ടവരെ കുറിച്ചോ അപകടത്തിൽ പരിക്കേറ്റവറെ കുറിച്ചോ വ്യക്തമായ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഇന്നലെ വൈകീട്ടാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

മരിച്ച 21 പേരുടെയും മയ്യിത്തുകൾ മഹായിൽ അസീർ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ 29 പേർക്ക് പരിക്കേറ്റതായും സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ വിവിധ ആശുപത്രികളിലേക്ക് ചികിത്സക്കായി മാറ്റി. ഇവരിൽ ചിലരുടെ പരിക്കുകൾ ഗുരുതരണമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ബസിന് തീപ്പിടിച്ചത് ദുരന്തത്തിന്റെ കാഠിന്യം കൂട്ടി. ഇന്നലെ വൈകുന്നേരത്താണ് അപകടം. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞിട്ടുണ്ട്.
മക്കയിലേക്ക് പോകുകയായിരുന്ന ബസ് അസീറിലെ ശിആർ ചുരത്തിൽ നിയന്ത്രണം വിട്ട് കൈവരികൾ തകർത്ത് കുഴിയിലേക്ക് വീണ് തീപ്പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബ്രേക്ക് സംവിധാനത്തിൽ ഉണ്ടായ പ്രശ്നമാണ് അപകടകാരണമായി പറയപ്പെടുന്നത്.
കൂടുതലും ബംഗ്ലാദേശ് പൗരന്മാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സ്ഥലത്തിനടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അൽ അറബിയ ചാനൽ പറഞ്ഞു.
അസീർ ഗവർണ്ണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ നിർദ്ദേശപ്രകാരം മഹായിൽ മേയർ മുഹമ്മദ് ബിൻ ഫലാഹ് അൽ ഖർഖാഹ് പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. അപകടത്തെ തുടർന്ന് അഖബ റോഡ് അടച്ചിട്ടിരിക്കുകയാണ്. രക്ഷാദൗത്യം പൂര്‍ത്തിയായിക്കഴിഞ്ഞ ശേഷം റോഡ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തിപ്പെട്ട് ബസ് കത്തിക്കരിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, സംഭവ സമയത്തെ മറ്റു ദൃശ്യങ്ങളും, വീഡിയോ👇




