കബീർ കൊണ്ടോട്ടിയുടെ മരണം: നഷ്ടമായത് ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ വഴികാട്ടിയും പാഠപുസ്‌തകവുമായിരുന്ന നേതാവിനെ; ഞെട്ടലിൽ സഹപ്രവർത്തകർ

0
8
  • സഊദിയിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയായിരുന്നു. എംഎസ്എഫിലു ടെ യൂത്ത് ലീഗിൽ എത്തിയ അദ്ദേഹം ജിദ്ദയിലാണ് പ്രവാസജീവിതം ആരംഭിച്ചത്

ദമാം: സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിൽ  സമാനതകളില്ലാത്ത സംഭാവനകൾ കബീർ കൊണ്ടോട്ടിയുടെ മരണത്തിൽ ഞെട്ടലിൽ സഹപ്രവർത്തകർ. പ്രലോകത്തിന് വലിയ നഷ്ടമാണ്. 52 വയസായിരുന്നു.

മൂന്ന് പതിറ്റാണ്ടോളമായി ദമാമിലെ ബിസിനസ് രംഗത്ത് സജീവമായിരിക്കെത്തന്നെ, സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പ്രവാസലോകത്തിന് വലിയ നഷ്ടമാണ്.

ഇന്ന് (വ്യാഴം) വൈകീട്ട് ആറുമണിയോടെ കൊണ്ടോ ട്ടിയിലെ റിലീഫ് ആസ്പത്രിയി ലായിരുന്നു അന്ത്യം. സ്വവസതിയിൽവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഉടനെ ആസ്പത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊണ്ടോട്ടി പാലക്കോടൻ മുഹമ്മദ് മറിയുമ്മ ദമ്പതികളുടെ മകനാണ്.

സഊദിയിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയായിരുന്നു. എംഎസ്എഫിലു ടെ യൂത്ത് ലീഗിൽ എത്തിയ അദ്ദേഹം ജിദ്ദയിലാണ് പ്രവാസജീവിതം ആരംഭിച്ചത്. തുടർന്ന് മൂന്നു പതിറ്റാണ്ടോളമായി ദമാമിൽ ബിസിനസ് രംഗത്തായിരുന്നു. കേരളത്തിലെ പ്രമുഖ വ്യാപാര ശ്രിംഖലയായ പ്രീതി ടെക്സ്റ്റയിൽസിന്റെ സാരഥിയാണ്. കെഎംസിസി കിഴക്കൻ പ്രവിശ്യ സെക്രട്ടറി, ദമ്മാം സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങി ദേശീയ കമ്മിറ്റിയിൽവരെയുള്ള ഉന്നതാധികാര സമിതികളിൽ സുസമ്മതനായ വ്യക്തിത്വമായിരുന്നു.

കിഴക്കൻ മേഖലയിലെ ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ വഴികാട്ടിയും പാഠപുസ്‌തകവുമായിരുന്നു അദ്ദേഹം. നേതൃരംഗത്ത് സജീവമാകുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണനനൽകുകയും കക്ഷിരാഷ്ട്രീയ ഭേദമന്യേ വലിയ സൗഹൃദം സൂക്ഷി ക്കുകയും ചെയ്തിരുന്നു.

മരണ വിവരമറിഞ്ഞ് ദമ്മാമിലുള്ള മകൻ ഫർഹാൻ നാട്ടിലേ ക്ക് പുറപ്പെട്ടിട്ടുണ്ട്. ഭാര്യ: ഹസീന. മറ്റുമക്കൾ: ഫർഹാന, ഫർ ഹ, ഫരിഹ. കബീർ കൊണ്ടോട്ടിയുടെ ആകസ്മിക നിര്യാണ ത്തിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയും സൗദി കെ.എം.സി.സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയും അ നുശോചിച്ചു.

തൊഴിൽ നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും പ്രതിസന്ധിയിലായ നൂറുകണക്കിന് പ്രവാസികൾക്ക് താങ്ങും തണലുമായിരുന്ന കബീർ, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും പ്രശ്നങ്ങൾ സ്വന്തം കാര്യമായി ഏറ്റെടുത്തിരുന്നു. താൻ വിശ്വസിച്ച ഹരിത രാഷ്ട്രീയത്തിന് പ്രവാസ മണ്ണിൽ കരുത്തുപകരുന്നതിനൊപ്പം തന്നെ, നിയമക്കുരുക്കുകളിൽ പെട്ടവരെ സഹായിക്കാനും മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. എത്ര തിരക്കുകൾക്കിടയിലും ആയിരക്കണക്കിന് വരുന്ന തന്റെ സൗഹൃദങ്ങളെ ചേർത്തുപിടിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

നാളെ രാവിലെ 10 മണിക്ക് കൊണ്ടോട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.