ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നിര്യാതനായി

0
2774

ജിദ്ദ: ജിദ്ദ ശാരാ ഹിറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം പൂക്കോട്ടൂർ സ്വദേശി നിര്യാതനായി. പൂക്കോട്ടൂർ വെള്ളൂർ താഴെമുക്ക് നെച്ചിത്തടത്തിൽ കുന്നത്ത് അബൂബക്കർ (53) ആണ് മരിച്ചത്.

പൊടിമിൽ തൊഴിലാളിയായ അബൂബക്കർ കടയുടെ മുന്നിൽ നിർത്തിയിട്ട വാഹനം പിറകോട്ടെടുക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. പരേതരായ നെച്ചി തടത്തിൽ മുഹമ്മദിന്റെയും നൂറേങ്ങൽ പാത്തുമ്മയുടെയും മകനാണ്.
ഭാര്യ: മൈമൂന. മക്കൾ: സൽമാൻ, ഷംസാദ്.