റിയാദില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു; മൃതദേഹം നാളെ സംസ്‌കരിക്കും

0
2133

റിയാദ്: റിയാദിലുണ്ടായ കണ്ണൂര്‍ സ്വദേശി മരിച്ചു. ചാലോട് പൂങ്കാവനത്തിൽ കണിയാങ്കണ്ടി അനിൽ കുമാർ ( 46 ) ആണ് മരിച്ചത്. റിയാദില്‍ നദീം ഖുറൈസ് റോഡിലുണ്ടായ വാഹനാപകടത്തിലാണ് മരണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭാര്യ: ജിംന, മക്കൾ: അവന്തിക, അൻഷിക അച്ഛൻ: പരേതനായ നാരായണൻ, അമ്മ: കണിയാങ്കണ്ടി പത്മാവതി. സഹോദരങ്ങൾ: സന്തോഷ് കെ കെ, സനൽ കെ കെ, ഷാഹിൻ കെ കെ.

അനിൽ കുമാറിന്റെ മൃതദേഹം  നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഇന്ന് ചൊവ്വ രാത്രി 11.40 ന് റിയാദ് _കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ നാട്ടിൽ കൊണ്ട് പോകും, സംസ്കാരചടങ്ങുകൾ നാളെ (ബുധൻ) ഉച്ചക്ക് ഒരുമണിക്ക് ചാലോട് തറവാട് ശ്മശാനത്തിൽ നടക്കും. ആദരസൂചകമായി നാളെ ഉച്ചവരെ ചാലോടിൽ ഹർത്താൽ ആചരിക്കും.

സാമൂഹിക പ്രവർത്തകരും ഹെല്പ് ഡെസ്ക് റിയാദ് അംഗങ്ങളും , കണ്ണൂർക്കാരുടെ കൂട്ടായ്മ്മ കിയോസ് എക്സിക്യൂട്ടീവ് മെമ്പർമാരുമായ നവാസ് കണ്ണൂർ , മെഹബൂബ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടിൽ കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക