ഇറാനുമായുള്ള ആണവ കരാര്‍ പരാജയപ്പെട്ടാൽ മേഖലയിൽ ഉണ്ടാകുക വൻ അപകടം: സഊദി അറേബ്യ 

0
3281

റിയാദ്: ഇറാനുമായുള്ള ആണവ കരാര്‍ പരാജയപ്പെടുന്നതിലൂടെ വളരെ അപകടകരമായ ഘട്ടത്തിലേക്കായിരിക്കും മേഖല പ്രവേശിക്കുകയെന്ന മുന്നറിയിപ്പുമായി സഊദി അറേബ്യ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേള്‍ഡ് പോളിസി കോണ്‍ഫറന്‍സിന്റെ ഭാഗമായി അബുദാബിയില്‍ നടക്കുന്ന പതിനഞ്ചാമത് ഗ്ലോബല്‍ ഗവേണന്‍സ് ഡയലോഗ് സെഷനില്‍ വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് മുന്നറിയിപ്പ് നൽകിയത്.

ഇറാനുമായി ആണവ കരാര്‍ ഒപ്പുവെക്കാന്‍ സഊദി അറേബ്യ സമ്മര്‍ദം ചെലുത്തുന്നത് തുടരുമെന്നും ഇറാന്‍ ആണവായുധം സ്വന്തമാക്കിയാല്‍ തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സഊദി അറേബ്യ അടക്കമുള്ള മറ്റു മേഖലാ രാജ്യങ്ങള്‍ എല്ലാ സാധ്യതകളും തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആണവ കരാര്‍ ആദ്യപടി മാത്രമാണ്. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് മേഖലയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന അപകടകരമായ സംഭവവികാസമായിരിക്കും.

ഇറാന്‍ ആണവായുധം നേടിയാല്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ സരക്ഷ ഉറപ്പാക്കാന്‍ മേഖലാ രാജ്യങ്ങള്‍ തീര്‍ച്ചയായും പ്രവര്‍ത്തിക്കും. ഇറാനുമായുള്ള ആണവ കരാര്‍ അവസാന ഘട്ടമല്ല. ആണവായുധം വികസിപ്പിക്കില്ല എന്നതിന് ഇറാന്‍ മതിയായ ഉറപ്പുകള്‍ നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക