എസ് ഐ സി റമദാൻ കാമ്പയിൻ: പ്രതിദിന പരിപാടി ഉദ്ഘാടനം ചെയ്തു

0
1135

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ഒരു മാസം നീണ്ടു നിൽക്കുന്ന റമദാൻ ഓൺലൈൻ കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന പ്രതിദിന പരിപാടിയുടെ ഉദ്ഘാടനം എസ് ഐ സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല അൽ ഐദറൂസി തങ്ങൾ മേലാറ്റൂർ നിർവഹിച്ചു. സൂം ഓൺലൈനിൽ നടന്ന പരിപാടിയിൽഎസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഉസ്മാൻ എടത്തിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് അൻവർ തങ്ങൾ, മുസ്തഫ ബാഖവി ഊരകം എന്നിവർ ആശംസ നേർന്നു.

റമദാൻ കാമ്പയിനിന്റെ ഭാഗമായി പ്രതിദിന പ്രഭാഷണം, സ്റ്റാറ്റസ് വീഡിയോ, ഖുർആൻ വൈജ്ഞാനിക മത്സരം, ഖത്മുൽ ഖുർആൻ, കുട്ടികൾക്കും കുടുംബിനികൾക്കും വേണ്ടി പ്രത്യേക പരിപാടികൾ തുടങ്ങിയവ നടത്തപ്പെടുന്നതാണ്.

എസ് ഐ സി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ സ്വാഗതവും മീഡിയ വിംഗ് ചെയർമാൻ മുഹമ്മദ്‌ റഫീഖ് കൂലത്ത് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here