Saturday, 27 July - 2024

അറബ് രാജ്യങ്ങളിൽ നോമ്പിന്റെ ദൈർഘ്യം 13 മുതൽ 16 മണിക്കൂർ വരെ

റിയാദ്: അറബ് രാജ്യങ്ങളിൽ ഇത്തവണ റമദാനിലെ നോമ്പിന്റെ ദൈർഘ്യം 13 മണിക്കൂർ മുതൽ 16 മണിക്കൂർ വരെ. സഊദി അറേബ്യ ഉൾപ്പെടെയുള്ള വിവിധ അറബ് രാജ്യങ്ങളിലാണ് 16 മണിക്കൂർ വരെ ദൈർഘ്യം അനുഭവപ്പെടുക. റിയാദിൽ 14 മണിക്കൂർ ആയിരിക്കും നോമ്പിന്റെ തുടക്കത്തിൽ ദൈർഘ്യം. എന്നാൽ അവസാനത്തോടെ ഇത് 14 മണിക്കൂറും 42 മിനുട്ടും ആയി ഉയരും. മക്കയിൽ റമദാൻ തുടക്കത്തിൽ 13 മണിക്കൂറും ഒടുവിൽ എത്തുമ്പോഴത്തേക്ക് 14 മണിക്കൂറും 07 മിനുറ്റുമായി ഉയരും. അബുദാബിയിൽ 14 മണിക്കൂറും 02 മിനുട്ടുമായി തുടങ്ങുമെങ്കിലും നോമ്പ് അവസാനത്തോടെ 14.44 മണിക്കൂർ ആയി ഉയരും. ദുബൈയിൽ തുടക്കത്തിൽ 14 മണിക്കൂറും അഞ്ചു മിനുറ്റുമായിരിക്കും ദൈർഘ്യം.

കുവൈത്തിൽ ആരംഭത്തിൽ 14.17 മണിക്കൂർ ആണെങ്കിൽ അവസാനത്തോടെയിത് 15 മണിക്കൂറും 19 മിനുട്ടുമായി ഉയരും. മസ്‌കത്തിൽ 14.1 മണിക്കൂർ ആരംഭത്തിലും 14.41 മണിക്കൂർ ഒടുവിലും അനുഭവപ്പെടും. ഖത്തറിലെ ദോഹയിൽ നോമ്പ് ആരംഭ ദിനങ്ങളിൽ 14.6 മണിക്കൂർ ആണെങ്കിൽ അവസാനത്തിൽ ഇത് 14 മണിക്കൂറും 50 മിനുട്ടുമായി ഉയരും. ബഹ്‌റൈനിലെ മനാമയിൽ നോമ്പ് തുടക്കത്തിൽ 14.9 മണിക്കൂർ ആണെങ്കിൽ അവസാനം ആകുമ്പോഴേക്ക് 14 മണിക്കൂറും 54 മിനുട്ടും ദൈർഘ്യമേറും. കൂടാതെ, ഈജിപ്‌ത്‌, അൾജീരിയ, തുനീഷ്യ, എന്നിവിടങ്ങളി 14 മണിക്കൂറും 39 മിനുറ്റുമാണ് തുടക്കത്തിലേ ദൈർഘ്യമെങ്കിൽ അവസാനത്തോടെയിത് 15.50 മണിക്കൂർ ആയി ഉയരും.

അതേസമയം, ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ നോമ്പ് ഫിൻലൻഡിൽ ആയിരിക്കും. 23 മണിക്കൂറും അഞ്ചു മിനുട്ടുമാണ് ഇവിടുത്തെ നോമ്പിന്റെ സമയം. സ്വീഡൻ, നോർവെ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും 20 മണിക്കൂർ 45 മിനിട്ട് വരെ ദൈർഘ്യം അനുഭവെപ്പടുന്നുണ്ട്. അർജന്റീന 12.23 മണിക്കൂർ, ചിലി 12.41, ആസ്‌ട്രേലിയ 11.59, കൊമോറോസ് 13 മണിക്കൂർ 12 മിനുട്ട് തുടങ്ങിയ രാജ്യങ്ങളാണ് കുറഞ്ഞ ദൈർഘ്യം അനുഭവപെപ്പടുന്ന രാജ്യങ്ങളെന്ന് ഫോർബ്‌സ് മിഡിൽ ഈസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നു.

Most Popular

error: