സഊദിയിൽ താപനില 50 ഡിഗ്രിയിലേക്ക്, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
2808

റിയാദ്: സഊദിയിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്‌ച മുതൽ അടുത്ത ശനിയാഴ്ച വരെ കിഴക്കൻ മേഖലയെ കടുത്ത ചൂട് ബാധിക്കും. റിയാദിന്റെ കിഴക്കൻ ഭാഗങ്ങൾ, ഖസീം, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ ബുധനാഴ്‌ച മുതൽ ഇതേ അവസ്ഥ ബാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇവിടങ്ങളിൽ താപനില 45 മുതൽ 47 സെൽഷ്യസ് വരെയായിരിക്കും.

മദീനയിലെയും യാംബുവിന്റെയും ചില ഭാഗങ്ങളിലും വരും ദിവസങ്ങളിൽ ചൂട് തരംഗം ബാധിക്കുമെന്നും താപനില 47 ഡിഗ്രി മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും പ്രതീക്ഷിക്കുന്നു.

മിക്ക ഗവർണറേറ്റുകളിലും പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസിനും 50 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണം സൂചിപ്പിക്കുന്നു.

ദമാമിൽ 47 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, വാദി അൽ ദവാസിർ 46 ഡിഗ്രി സെൽഷ്യസും അൽ അഹ്സ, റിയാദ്, ഖൈസുമ എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.