ജിദ്ദ: ജിദ്ദ – എടവണ്ണ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടവണ്ണയിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുവാൻ വന്ന ഹാജിമാർക്ക് സ്വീകരണം നൽകി. ഷറഫിയ ഇമ്പിരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വീകരണ പരിപാടി പ്രമുഖ പണ്ഡിതൻ സാക്കിർ സുല്ലമി ഉദ്ഘാടനം ചെയ്തു. സക്കീർ എടവണ്ണ അധ്യക്ഷത വഹിച്ചു.
ഹാജിമാരുടെ പ്രതിനിധികളായി ബഷീർ കാലൂൻറെകത്ത്, മോദി മലങ്ങാടൻ എന്നിവർ സംസാരിച്ചു. ഹജ്ജ് സമയത്ത് കഠിന ചൂടായിരുന്നെങ്കിലും സഊദി സർക്കാർ ഒരുക്കിയ സൗകര്യങ്ങളും മലയാളി സന്നദ്ധ പ്രവർത്തകരുടെ ഇടപെടലും വലിയ അനുഗ്രമായതായി അവർ പറഞ്ഞു. പ്രളയസമത്ത് മഹല്ല് കമ്മറ്റി നാട്ടിൽ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാ ണെന്നും അവർ പറഞ്ഞു.
ആരിഫ് കിളുടുക്കി, റിയാദ് ഖാൻ എടവണ്ണ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ഷാജി മാട്ടുമ്മൽ നന്ദിയും പറഞ്ഞു.




