ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ അടുത്തയാഴ്ച്ച മുതൽ

0
2037

റിയാദ്: ഈ വർഷത്തെ ആഭ്യന്തര ഹജ് ബുക്കിംഗ് അടുത്താഴ്ച തുടങ്ങുമെന്ന് ആഭ്യന്തര ഹജ് ഉംറ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സാഇദ് അൽ ജുഹ നി വ്യക്തമാക്കി. ബുക്കിംഗ് രീതിയും പാക്കേജ് ചാർജുകളും അടുത്താഴ്ച ലഭ്യമാകും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഭ്യന്തര തീർഥാടകർക്കായുള്ള ജനറൽ അഡ്മിനിസ്‌ട്രേഷൻ മിന ഏരിയയിലെ ആഭ്യന്തര തീർഥാടകരെ പാർപ്പിക്കുന്നതിനായി മിനയിലെ അബ്റാജുൽ ഹജ്, ഹോട്ടൽ റൂം ഉൾകൊള്ളുന്ന ദിയാഫ ഒന്ന്, ദിയാഫ രണ്ട് പാക്കേജുകളാണ് ആഭ്യന്തര ഹാജിമാർക്കുള്ളത്. ഹോട്ടൽ മുറികൾക്ക് സമാനമായി വികസിപ്പിച്ച ദിയാഫ ഒന്ന്, രണ്ട് എന്നിവ ആദ്യമായാണ് ഉപയോഗപ്പെടുത്തുന്നത്.

ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകൾക്കനുസൃതമായി കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിച്ചിരുന്ന അതേ സംവിധാനം തന്നെയായിരിക്കും ആഭ്യന്തര ഹാജിമാർക്കുള്ള ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.