ഒക്യുപ്പേഷണൽ ഹെൽത്ത് മേഖലകളിൽ 18,000 സഊദികൾക്ക് തൊഴിൽ നൽകാൻ പദ്ധതി പ്രഖ്യാപിച്ചു

0
2607

ദമാം: ഒക്യുപ്പേഷണൽ ഹെൽത്ത് മേഖലകളിൽ 18,000 സഊദികൾക്ക് തൊഴിൽ നൽകാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതി പ്രഖ്യാപിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ കിഴക്കൻ പ്രവിശ്യാ ബ്രാഞ്ച് സംഘടിപ്പിച്ച തൊഴിൽ സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള ശാസ്ത്രീയ ഫോറത്തിനിടെയാണ് പ്രഖ്യാപനം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വർഷത്തെ തൊഴിൽ സുരക്ഷയുടെയും ആരോഗ്യത്തിന്റെയും അന്തർദേശീയ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഉദ്ഘാടന ചടങ്ങിൽ അൽ അഹ്‌സ ഗവർണർ പ്രിൻസ് സൗദ് ബിൻ തലാൽ ബിൻ ബദർ പങ്കെടുത്തു.

ഈ മേഖലയിൽ 18,000 സ്പെഷ്യലിസ്റ്റുകളെ നിയമിക്കുന്നതിനുള്ള പദ്ധതിയുമാതൊഴിൽ സാമൂഹിക മന്ത്രാലയം ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി കേഡർ പ്രോഗ്രാമും . നടപ്പിലാക്കിയിട്ടുണ്ട്. 2021-ൽ മന്ത്രാലയം ഇതിനകം 3,400 വിദഗ്ധരെ ഈ മേഖലയിൽ നിയമിച്ചിട്ടുണ്ട്.

എല്ലാ ഗവൺമെന്റ് ഏജൻസികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി ഒക്യുപേഷണൽ ഹെൽത്ത് ആന്റ് സേഫ്റ്റിക്ക് വേണ്ടിയുള്ള നാഷണൽ കൗൺസിൽ സ്ഥാപിക്കുന്നതിനും ഒക്യുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് ദേശീയ നയം സ്വീകരിക്കുന്നതിനും പുറമെ ഇലക്‌ട്രോണിക് മേഖലകളിലെ തൊഴിൽപരമായ ആരോഗ്യത്തിലും സുരക്ഷയിലും സാങ്കേതിക സവിശേഷതകൾ തുടർന്നും നടപ്പിലാക്കുന്നതിനായി പദ്ധതികളുണ്ട്.

സംരംഭങ്ങൾ നടപ്പിലാക്കുന്നതിന്റെ തുടർനടപടികൾ, തൊഴിൽപരമായ ആരോഗ്യ, സുരക്ഷാ പ്രശ്‌നങ്ങളിൽ അവബോധം വളർത്തൽ, ഈ രംഗത്തെ സൗദിയുടെ വിവിധ നേട്ടങ്ങൾക്കായി പ്രേരിപ്പിക്കൽ എന്നിവ കൗൺസിലിന്റെ ഉത്തരവാദിത്തമാണ്.

നിലവിൽ സഊദിയിൽ ജോലി സ്ഥലങ്ങളിൽ ഒക്യുപ്പേഷണൽ ഹെൽത്ത് മേഖലകളിൽ നിരവധി വിദേശികളാണ് തൊഴിലെടുക്കുന്നത്. സേഫ്റ്റി ഓഫീസർമാർ അടക്കം ഈ മേഖലയിലെ വിവിധ തൊഴിൽ വിഭാഗങ്ങളിലായി നൂറുകണക്കിന് മലയാളികളും തൊഴിലെടുക്കുന്നുണ്ട്. പുതിയ തീരുമാനം ഇവർക്കെല്ലാം തിരിച്ചടിയായിരിക്കും.