വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ കമ്പനിയുടെ 16.87 ശതമാനം ഓഹരികൾ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് വിറ്റു

0
1836

റിയാദ്: അറബ് ലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കോടീശ്വരനും സഊദിയിലെ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി ഉടമയും സ്ഥാപകനുമായ വലീദ് ബിൻ തലാൽ രാജകുമാരൻ തന്റെ കമ്പനിയിലെ പതിനഞ്ചു ശതമാനത്തിലധികം ഓഹരികൾ സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് വിറ്റു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

16.87 ശതമാനം ഓഹരിയായ ഏകദേശം 625 ദശലക്ഷം ഓഹരികളാണ് വിറ്റത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് വിറ്റതായി കമ്പനി തന്നെയാണ് വെളിപ്പെടുത്തിയത്.

മെയ് 19 നാണ് കമ്പനിയുടെ 16.87 ശതമാനം ഓഹരി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ കരാര്‍ ഒപ്പുവെച്ചത്. ഒരു ഷെയറിന് 9.09 റിയാൽ എന്ന നിരക്കിലാണ് വിൽപ്പന നടന്നത്.

കരാർ ഇന്ന് (ഞായറാഴ്ച) ട്രേഡിങ്ങ് വഴി നടപ്പാക്കി പൂർത്തിയാക്കിയതിന് ശേഷം, കമ്പനിയിൽ വലീദ് ബിന്‍ ത്വലാല്‍ ഉടമസ്ഥത ശതമാനം 78,13 ശതമാനമായി മാറും. ഓഹരി വിലയുടെ അടിസ്ഥാനത്തിൽ ഇടപാടിന്റെ മൂല്യം 5.68 ബില്യൺ റിയാലാണെന്നത് ശ്രദ്ധേയമാണ്.