ജിദ്ദ: ജിദ്ദയിൽ തർക്കത്തിനിടെയുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. നിരോധിത വസ്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഇന്ത്യക്കാരനായ താമസക്കാരനെ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടു ഏതൊപ്യൻ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.
പർവതപ്രദേശത്ത് നിരോധിത വസ്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കമുണ്ടായതിനെത്തുടർന്നാണ് ഇന്ത്യൻ പൗരനായ താമസക്കാരന് നേരെ പ്രതികളിൽ ഒരാൾ തോക്ക് ഉപയോഗിച്ച് വെടിവച്ചത്. ഇതേതുടർന്ന് ഇന്ത്യക്കാരന് പരിക്കേൽപ്പിക്കുകയും ആവശ്യമായ വൈദ്യസഹായം നൽകാനായി മാറ്റുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.
തുടർന്ന് ജിദ്ദ ഗവർണറേറ്റ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ നിരോധിത വസ്തുക്കളും മയക്കുമരുന്നുകളും പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവരെ അറസ്റ്റ് ചെയ്തു, അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.





