ഇന്ത്യൻ പരിപാടികൾ ജൂൺ രണ്ടിന് ജി​ദ്ദ​യി​ലെ അ​മീ​ർ മാ​ജി​ദ്​ പാർക്കിൽ

0
2060

ജിദ്ദ: മെയ് 13ന്​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന
ജി​ദ്ദ​യി​ലെ അ​മീ​ർ മാ​ജി​ദ്​ പാ​ർ​ക്കിലെ
ഇന്ത്യൻ പരിപാടികൾ ജൂൺ രണ്ടിന് നടക്കും.യു.​എ.​ഇ പ്രസിഡന്റിന്റെ നി​ര്യാ​ണ​ത്തെ തുട​ർ​ന്ന്​ മാറ്റിവെച്ച ജി​ദ്ദ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യ ഇന്ത്യൻ പരിപാടികളാണ് ജൂൺ രണ്ടിന് നടക്കുക.

അ​മീ​ർ മാ​ജി​ദ്​ പാ​ർ​ക്കി​ൽ വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ളും ഷോ​ക​ളും നടന്നു കൊണ്ടിരിക്കുകയാണ്. ദി​വ​സ​വും വൈ​കിട്ട് നാ​ലു​ മ​ണി മു​ത​ൽ രാ​ത്രി 12 വ​രെ​യാ​ണ്​ പാ​ർ​ക്ക്​ ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​​കൊ​ടു​ക്കു​ന്ന​ത്. ‘സം​സ്​​കാ​ര​ങ്ങ​ളു​ടെ സം​ഗ​മം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ്ഥ​ല​ത്ത്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന ഇ​ന്തോ​നേ​ഷ്യ​ൻ പ​രി​പാ​ടി​ക​ൾ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ്​ പാ​ർ​ക്കി​ലെ​ത്തി​യ​ത്.