ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗ് രൂപീകരിച്ചു; ആശ ബൈജു പ്രസിഡന്റ്, നീതു രാജേഷ് ജനറൽ സിക്രട്ടറി

0
157

ജുബൈൽ: ജുബൈൽ മലയാളി സമൂഹത്തിന്റെ പര്യായമായ ജുബൈൽ മലയാളി സമാജം അതിന്റെ മറ്റൊരു നാഴികക്കല്ലായി ലേഡീസ് വിംഗ് രൂപീകരിച്ചു. വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന വനിതകളെ ഏകോപിപ്പിച്ച് സമാജം പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും സജീവതയും നൽകുക എന്നതാണ് ഈ പുതിയ വിഭാഗത്തിന്റെ ലക്ഷ്യം.

ജുബൈൽ ക്ലാസിക് റെസ്റ്റോറന്റിൽ വച്ച് നടന്ന രൂപീകരണ യോഗം രക്ഷാധികാരി നാസ്സറുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ലേഡീസ് വിംഗ് ഭാരവാഹികളുടെ പട്ടിക മറ്റൊരു രക്ഷാധികാരി മൂസ അറക്കൽ പ്രഖ്യാപിച്ചു.

ഭാരവാഹികൾ: പ്രസിഡന്റ് – ആശ ബൈജു, ജനറൽ സെക്രട്ടറി – നീതു രാജേഷ്, ട്രഷറർ – സോണിയ മോറിസ്. വൈസ് പ്രസിഡന്റുമാർ – അന്നമ്മ സൂരജ്, ധന്യ ഫെബിൻ. ജോയിന്റ് സെക്രട്ടറിമാർ – സിനി സന്തോഷ്, ബിബി രാജേഷ്. സാംസ്കാരിക വിഭാഗം സെക്രട്ടറി – ശാലിനി ദീപേഷ്.

യോഗത്തിൽ ഈ വർഷത്തെ ഓണനിലാവ്, നോർക്ക പ്രവാസി ബോധവൽക്കരണം തുടങ്ങിയ സമാജം നടപ്പാക്കിയ പദ്ധതികളുടെ വിലയിരുത്തലും വിജയാഘോഷവും നടന്നു. ഓണനിലാവ് പരിപാടിയുടെ ഭാഗമായി സമാജം ലോഗോ അത്തം പൂവിൽ മനോഹരമായി രൂപപ്പെടുത്തിയ നീതു – രാജേഷ് ദമ്പതികളെ ആദരിച്ചു. പരിപാടിയെ വിജയകരമായി നിയന്ത്രിച്ച ഡോക്ടർ നവ്യ വിനോദ്, മുബാറക് ഷാജഹാൻ, അഖിൽ, തിരുവാതിര പരിശീലനം നൽകിയ ശാലിനി ടീച്ചർ, നോർക്ക രജിസ്‌ട്രേഷൻ കാര്യങ്ങളിൽ സഹകരിച്ച അഷറഫ് നിലമേൽ എന്നിവരെയും സമാജം ആദരിച്ചു. കുട്ടികളുടെയും സമാജം അംഗങ്ങളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് നിറം പകർന്നു.

സമാജം വൈസ് പ്രസിഡന്റ് അബി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിന് ബൈജു അഞ്ചൽ സ്വാഗതവും സന്തോഷ് ചക്കിങ്കൽ നന്ദിയും രേഖപ്പെടുത്തി. മുബാറക് ഷാജഹാൻ, നവീൻ, അഡ്വ. ജോസഫ് മാത്യു മാമൂടൻ, ഗിരീഷ്, ഷൈലകുമാർ, നജീബ് നസ്സിർ വക്കം, രഞ്ജിത് എന്നിവർ നേതൃത്വം നൽകി.