ജിദ്ദ: മെയ് 13ന് നടക്കേണ്ടിയിരുന്ന
ജിദ്ദയിലെ അമീർ മാജിദ് പാർക്കിലെ
ഇന്ത്യൻ പരിപാടികൾ ജൂൺ രണ്ടിന് നടക്കും.യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച ജിദ്ദ സീസണിന്റെ ഭാഗമായ ഇന്ത്യൻ പരിപാടികളാണ് ജൂൺ രണ്ടിന് നടക്കുക.
അമീർ മാജിദ് പാർക്കിൽ വിവിധതരം കലാപരിപാടികളും ഷോകളും നടന്നു കൊണ്ടിരിക്കുകയാണ്. ദിവസവും വൈകിട്ട് നാലു മണി മുതൽ രാത്രി 12 വരെയാണ് പാർക്ക് ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ‘സംസ്കാരങ്ങളുടെ സംഗമം’ എന്ന ശീർഷകത്തിൽ വാരാന്ത്യ അവധി ദിവസങ്ങളിൽ വിവിധ രാജ്യക്കാരുടെ കലാപരിപാടികളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന ഇന്തോനേഷ്യൻ പരിപാടികൾ കാണാൻ നിരവധി പേരാണ് പാർക്കിലെത്തിയത്.




