റിയാദ്: സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്നും
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12400
നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിൽ ഏകദേശം 7800ലേറെ പേർ താമസരേഖാ നിയമം ലംഘിച്ചവരാണ്.
3,000 ഓളം അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ചവരും, 1,500 തൊഴിൽ വ്യവസ്ഥകൾ ലംഘിച്ചവരും, 115 പേർ രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയം സൂചിപ്പിച്ചു.
താമസ തൊഴിൽ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ സഹായിക്കുകയും അഭയം കൊടുക്കുകയും ജോലിക്ക് നിയമിക്കുകയും ചെയ്ത 19 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.