വിഖ്യാത ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ആൻഡ്രൂ സൈമണ്ട്സിന് കാറപകടത്തിൽ ദാരുണാന്ത്യം

0
2461

സിഡ്നി: ആസ്ത്രേലിയുടെ ക്രിക്കറ്റ് താരമായിരുന്ന ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ മരിച്ചു. 46 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെ ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോർട്ടുകൾ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1998 മുതൽ 2009 വരെ ആസ്ത്രേലിയയ്ക്കു വേണ്ടി 26 ടെസ്റ്റുകളിലും 198 അന്താരാഷ്ട്ര ഏകദിനങ്ങളിലും ആൻഡ്രൂ സൈമണ്ട്സ് കളത്തിലിറങ്ങി. ശനിയാഴ്ച രാത്രി ക്വീൻസ് ലാന്റിലെ ടൗൺസ് വില്ലയിലുണ്ടായ കാറപകടത്തിലാണ് ആൻഡ്രൂ സൈമണ്ട്സ് അന്തരിച്ചതെന്ന് ക്രിക്കറ്റ് ആസ്ത്രേലിയ അറിയിച്ചു. ഷെയിൻ വോണിനും റോഡ് മാർഷിനും ശേഷം ക്രിക്കറ്റ് ആസ്ത്രേലിയയ്ക്കു നഷ്ടപ്പെടുന്ന മൂന്നാമത്തെ വെറ്ററൻ താരമാണ് ആൻഡ്രൂ സൈമണ്ട്സ്. ശനിയാഴ്ച രാത്രിയോടെ ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോർട്ടുകൾ.

ആസ്ത്രേലിയൻ ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ മുൻനിരയിൽ നിൽക്കുന്ന ആളായിരുന്നു സൈമണ്ട്സ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും അയാൾ ഇന്ദ്രജാലങ്ങൾ കാട്ടിയിരുന്നു. നിർണായകസമയത്ത് അയാളുടെ ബാറ്റിൽ നിന്ന് റൺസൊഴുകുകയും പന്തെറിഞ്ഞ് മുൻനിര വിക്കറ്റുകളും വീഴ്ത്തി ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തിരുന്നു. എതിർനിരയുടെ റണ്ണൊഴുക്ക് തടയാൻ ഗ്രൗണ്ടിൽ പറന്നുനടന്നും സൈമണ്ട്സ് മികവു തെളിയിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിലും ആൻഡ്രൂ സൈമണ്ട്സ് ഓൾറൗണ്ട് പ്രവർത്തനം കാഴ്ചവച്ചിരുന്നു. 2009 ഐപിഎൽ ഫൈനലിൽ ബാംഗ്ലൂരിനെ തോൽപ്പിച്ച് ഡെക്കാൻ ചാർജേഴ്സിന് കിരീടം നേടിക്കൊടുത്തത് സൈമണ്ട്സ് ആയിരുന്നു. ടീം ടോട്ടലായ 143ൽ 33 റൺസ് സൈമണ്ട്സിന്റേതായിരുന്നു. 14 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുത്ത ബാംഗ്ലൂരിനെ പിടിച്ചുകെട്ടിയത് 15ാം ഓവർ സൈമണ്ട്സ് ആയിരുന്നു. ഫോമിൽ നിന്നിരുന്ന റോസ് ടെയ്ലറെയും വിരാട് കോഹ് ലിയെയും അടുത്തടുത്ത് പന്തിൽ പുറത്താക്കിയായിരുന്നു സൈമണ്ട്സ് മൽസരത്തിന്റെ ഗതി ഡെക്കാൻ ചാർജേഴ്സിന് അനുകൂലമാക്കിയത്. ക്രിക്കറ്റിൽ മാത്രമല്ല റഗ്ബിയിലും ആൻഡ്രൂ സൈമണ്ട്സ് പ്രതിഭ തെളിയിച്ചിരുന്നു.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സൈമണ്ട്സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും കളിച്ചത്.