ദഹ്റാൻ മാൾ തീപിടുത്തം: വിശദീകരണം പുറത്ത് വിട്ട് കമ്പനി, മാൾ താത്കാലികമായി അടച്ചു

0
3758

ദമാം: കിഴക്കൻ സഊദിയിലെ ഏറ്റവും വലുതും ഏറെ ശ്രദ്ധേയവുമായ ദഹ്റാൻ മാൾ തീപിടുത്തത്തെ തുടർന്ന് താത്കാലികമായി അടച്ചു. വെള്ളിയാഴ്ച പുലർച്ചെ മാളിലുണ്ടായ വൻ അഗ്നിബാധയിൽ ഭീമമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിനു പിന്നാലെയാണ് മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചതായി മാൾ ഉടമകളായ അറേബ്യൻ സെന്റേഴ്‌സ് കമ്പനി അറിയിച്ചത്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകളെടുക്കാനും അറ്റകുറ്റപ്പണികൾ നടത്താനും വേണ്ടിയാണ് മാൾ അടച്ചത്.

വൻ തിപ്പിടുത്തത്തിൽ മാളിന്റെ പത്ത് ശതമാനം ഭാഗങ്ങൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്. പ്രാഥമിക പരിശോധനയിൽ 10 ശതാമനത്തിന് താഴെ നാശ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തലെന്ന് കമ്പനി അറിയിച്ചു. അറ്റകുറ്റപ്പണികൾക്ക് മാസങ്ങൾ എടുക്കുമെന്നാണ് കരുതുന്നത്.

കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിൽ ഒന്നായ ദഹ്‌റാൻ മാളിൽ 500 ഓളം വ്യാപാര സ്ഥാപനങ്ങളും റെസ്റ്റോറന്റുകളും സിനിമാ തിയേറ്ററുകളും മറ്റു വിനോദ സേവനങ്ങളുമാണുള്ളത്. പതിനഞ്ചു ഫുട്‌ബോൾ ഗ്രൗണ്ടുകളെക്കാൾ വിസ്തൃതിയുള്ള സ്ഥലത്ത് നിമ്മിച്ചിരിക്കുന്ന മാളിന്റെ വിസ്തൃതി രണ്ടര ലക്ഷത്തിലേറെ ചതുരശ്രമീറ്റർ ആണ്.

‘ദഹ്‌റാൻ മാളിൽ’ തീപിടുത്തം, അണക്കാനുള്ള ശ്രമം തുടരുന്നു (വീഡിയോ)