തിരുവനന്തപുരം: പ്രവാസികൾ ഉൾപ്പെടെ 36 മേഖലകളുടെ ഉന്നമനം ലക്ഷ്യമാക്കി പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. കേരളത്തിലെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി ക്ഷേമം, ദാരിദ്രനിർമ്മാർജ്ജനം, കാർഷികം, ക്ഷീരവികസനം, പരിസ്ഥിതി സംരക്ഷണം അടക്കം 36 മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ തുടർ പ്രവർത്തനങ്ങളെന്ന് ദേശീയ കൗൺസിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസികളുടെ നേതൃത്വത്തിലുള്ള കേരള പ്രവാസി അസോസിയേഷൻ (കെപിഎ) രാഷ്ട്രീയ പാർട്ടിയായി പ്രവർത്തനം ആരംഭിച്ചു. ഭവനരഹിതരായവരെ കണ്ടെത്തി ഒരു പഞ്ചായത്തിൽ 1000 വീടുകൾ നിർമിച്ച് നൽകാനുള്ള പദ്ധതികളാണ് ആദ്യ ഘട്ടമായി നടപ്പാക്കാനൊരുങ്ങുന്നത്.
ട്രെസ്റ്റിൻറെ കീഴിൽ ഓരോ ജില്ലയിലും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ ആരംഭിക്കുന്നതിലുള്ള ആലോചനകളിലാണ് പാർട്ടി. കേരള പ്രവാസി അസോസിയേഷൻ(കെപിഎ) എന്ന പേരിൽ കേരളത്തിൽ ഇടതുവലതു മുന്നണികളുടെ അവസരവാദ രാഷ്ട്രീയത്തിന് ബദലായി പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച രാഷ്ട്രീയ പാർട്ടിക്ക് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകാരം നൽകിയതോടെ 36 അംഗ ദേശീയ കൗൺസിലിന് കീഴിൽ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ,ജില്ല, സംസ്ഥാന കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

അനീതി, അക്രമം, അഴിമതി എന്നിവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന പാർട്ടിക്ക് ന്യൂനപക്ഷ-ഭൂരിപക്ഷങ്ങളടക്കം വരുന്ന ജനങ്ങളുടെ പ്രശ്നങ്ങളിൽ മാനുഷികമായ ഇടപെടലാണ് ഉണ്ടാകുകയെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. രാജ്യത്തിൻറെ സാമ്പത്തിക സാമൂഹിക മേഖലയിൽ നിർണ്ണായക ശക്തിയായ പ്രവാസി സമൂഹത്തിൻറെ ആവശ്യങ്ങളിൽ കാര്യമായ ഇടപെടുകൾ നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യാതൊന്നും ചെയ്യുന്നില്ലെന്നാണ് കേരള പ്രവാസി അസോസിയേഷൻറെ കാലങ്ങളായുള്ള ആക്ഷേപം.
പ്രവാസികളുടെ മാത്രമല്ല എല്ലാ വിഭാഗങ്ങൾക്കും ആവശ്യമായ സഹായവും, അവരുടെ പ്രശ്നങ്ങളിൽ ഇടപെടലും പാർട്ടി ഉറപ്പു നൽകുന്നു. പ്രവാസികളുടെ വോട്ടവകാശം, പെൻഷൻ പദ്ധതി തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണകൂടങ്ങൾക്ക് മുന്നിൽ വേണ്ട ഇടപെടലുകൾ നടത്തി അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
അനീതി, അക്രമം, അഴിമതി എന്നിവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന പാർട്ടിക്ക് ന്യൂനപക്ഷ-ഭൂരിപക്ഷങ്ങളടക്കം വരുന്ന ജനങ്ങളുടെ പ്രശ്നങ്ങളിൽ മാനുഷികമായ ഇടപെടലാണ് ഉണ്ടാകുകയെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. പരസ്പര സഹകരണത്തിനു പുറമെ പ്രവാസികള്‍ക്ക് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള വ്യക്തമായ കാഴ്ചപ്പാടുകളും നാടിന്‍റെ വികസനത്തിനായി ഉപയുക്തമാക്കുക എന്നതാണ് കേരളാ പ്രവാസി അസോസിയേഷന്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ബദലിന്‍റെ ലക്ഷ്യം.
മറ്റ് സംസ്ഥാനങ്ങളിലും പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കും. മറ്റു പാർട്ടികൾ പ്രവർത്തിക്കുന്നത് പോലെ തന്നെ അംഗത്വ ഫീസ് ഉപയോഗിച്ചാണ് പാർട്ടിയുടെ പ്രവർത്തനം. അസോസിയേഷന്‍റെ പേരിലുള്ള ട്രെസ്റ്റ് മുഖേന സംഭാവനകൾ സ്വീകരിച്ചും, ക്രൗഡ് ഫണ്ടിങ്, സിഎസ്ആർ ഫണ്ട് സ്വീകരിച്ചും പാർട്ടി മുന്നോട്ടു വച്ചിരിക്കുന്ന 36 മേഖലകളുടെ വികസനം നടപ്പാക്കും.കേരളാ പ്രവാസി അസോസിയേഷന്‍റെ വെബ്‍സൈറ്റ് keralapravasiassociation.com വഴി ജൂൺ ഒന്നു മുതൽ അംഗത്വമെടുക്കാം.
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ ദേശീയ കൗൺസിൽ ജനറൽ സെക്രട്ടറി ജെറി രാജു, ദേശീയ കൗൺസിൽ വൈസ് പ്രസിഡന്‍റ് ഹഫ്‌സത്ത് അബൂബക്കർ, ദേശീയ കൗൺസിൽ പ്രോജക്റ്റ് കോ ഓർഡിനേറ്റർമാരായ അരുൺ പ്രകാശൻ, പ്രഭു ദിവാകരൻ എന്നിവരും പങ്കെടുത്തു.




