മസ്കറ്റ്: യെമനിലെ ഹൂത്തികളുടെ പിടിയിലായിരുന്ന ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവരെ മോചിപ്പിക്കാനായി ഇന്ത്യ ഒമാന്റെ സഹായത്തോടെയാണ് ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. ഏഴുപേരില്‍ മൂന്ന് പേർ മലയാളികൾ ആണ്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖിൽ, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരാണ് മലയാളികൾ. ജനുവരി രണ്ടിനായിരുന്നു ഇവർ സഞ്ചരിച്ച യുഎഇ ചരക്കു കപ്പൽ അൽഹുദയിൽ നിന്ന് ഭീകരർ പിടിച്ചെടുത്തത്.
നയതന്ത്ര തലത്തിൽ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവർ സംസാരിച്ചു. ഇവർ ഉടൻ നാട്ടിലെത്തുമെന്നാണ് വിവരം.
ജനുവരി രണ്ട് മുതല്‍ ഹൂത്തികള്‍ ബന്ദികളാക്കിയ ഇവരെ മോചിപ്പിക്കാന്‍
ഒമാന്റെ സഹായത്തെ കൃതജ്ഞതയോടെ ഓര്‍ക്കുന്നുവെന്ന് ഇന്ത്യ അറിയിച്ചു. മോചനം നേടിയ സംഘം ഒമാനിലെത്തിയിട്ടുണ്ട്. മസ്‌കത്തില്‍നിന്ന് ഇവര്‍ ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കും. മൊത്തം 14 വിദേശികളെയാണ് ഹൂത്തികള്‍ മോചിപ്പിച്ചത്.




