കോഴിക്കോട് സ്വദേശി മക്കയിൽ മരണപ്പെട്ട നിലയിൽ

0
6933

മക്ക: കോഴിക്കോട് സ്വദേശിയെ മക്കയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവണ്ണൂർ സ്വദേശി കോട്ടുപള്ളി അബ്ദുൽ ലത്തീഫ് ആണ് മക്കയിൽ മരണപ്പെട്ടത്. ഹറമിനടുത്ത് മിനി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്ന് ദിവസമായി കടതുറക്കാത്തതിനെ തുടർന്ന് സ്പോൺസറോടൊപ്പം കൂടെ തൊട്ടടുത്ത് താമസിക്കുന്ന സുഹൃത്തും കൂടി മുറി തുറന്ന് നോക്കിയപ്പോൾ മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു. ഉടൻ പോലീസിൽ വിവരം അറിയിച്ചു തുടർ നടപടികൾ കൈകൊണ്ടു.

മയ്യിത്ത് മക്കയിലെ നൂർ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിട്ടുണ്ട്. മരണം സംഭവിച്ചിട്ട് മൂന്ന് ദിവസമെങ്കിലും ആയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അനന്തര കർമ്മങ്ങൾ പൂർത്തിയാക്കി മയ്യിത്ത്മക്കയിൽ ഖബറടക്കാനുള്ള നടപടികൾ നടന്നു വരികയാണെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.