സഊദിയിൽ ബയോമെട്രിക് വഴി ബാങ്ക് അകൗണ്ടുകൾ ആക്റ്റിവേറ്റ് ചെയ്യാത്ത വിദേശികൾക്ക് നാട്ടിലേക്ക് പണമയക്കാൻ വിലക്ക്

0
5615

റിയാദ്: വിരലടയാളം ഉപയോഗിച്ച് ബ്രാഞ്ച് വഴിയോ സെൽഫ് സർവീസ് മെഷീനുകൾ വഴിയോ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാത്ത വിദേശികൾക്ക് അന്താരാഷ്ട്ര പണം കൈമാറ്റത്തിൽ നിന്ന് സെൻട്രൽ ബാങ്ക് ഏർപ്പെടുത്തിയ നിരോധനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് പ്രാദേശിക മാധ്യമം റിപോപ്പർട്ട് ചെയ്‌തു. ബാങ്കുകള്‍ വഴി പണം തട്ടിപ്പ് നടത്തുന്ന കേസുകള്‍ വര്‍ധിച്ചതോടെ സഊദി സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈൻ വഴി അകൗണ്ടുകൾ തുറക്കുന്നതിനും പണം അയക്കുന്നതിനും ബെനിഫിഷ്യറി ചേർക്കുന്നതിനും അടക്കമുള്ള നിയന്ത്രണങ്ങളാണ് സാമ പ്രഖ്യാപിച്ചിരുന്നത്.

ഇതിന്റെ ഭാഗമായാണ് ബയോമെട്രിക് വഴി ബാങ്ക് അകൗണ്ടുകൾ ആക്റ്റിവേറ്റ് ചെയ്യാത്ത വിദേശികൾക്ക് നാട്ടിലേക്ക് പണമയക്കാൻ വിലക്ക് ഏർപ്പെടുത്തിയത്. ബയോമെട്രിക് വഴി ബാങ്ക് അകൗണ്ടുകൾ ആക്റ്റിവേറ്റ് ചെയ്യാത്ത വിദേശികൾക്ക് നാട്ടിലേക്ക് പണമയക്കാൻ സഊദി സെൻട്രൽ ബാങ്ക് (സാമ) ഏർപ്പെടുത്തിയ വിലക്ക് പ്രാബല്യത്തിൽ വന്നതായി സഊദി ഗസറ്റ് റിപ്പോർട്ട് ചെയ്‌തു.

കൂടാതെ, ഓൺലൈൻ വഴി സഊദിക്ക് പുറത്തേക്ക് പണമയച്ചാൽ 24 മണിക്കൂർ നേരത്തേക്ക് പണം പോകാതെ അകൗണ്ടിൽ തന്നെ കിടക്കും. എന്നാൽ, മുമ്പ് ട്രാൻസ്ഫർ ചെയ്ത ഒരു ഗുണഭോക്താവിന് രണ്ട് മണിക്കൂർ സമയത്തേക്ക് മാത്രമാണ് താൽക്കാലികമായി പണം കൈമാറ്റം ഹോൾഡ് ചെയ്‌തു വെക്കുക. രാജ്യത്തിന് പുറത്തുള്ള ഉപഭോക്താക്കൾക്ക്, അക്കൗണ്ട് ഡോക്യുമെന്റ് ചെയ്യുന്നതിനും പരിധി ഉയർത്തുന്നതിനും ബാങ്കിന് സംവിധാനം സജ്ജീകരിക്കാനാകും. എല്ലാ വിഭാഗം ബാങ്ക് ഉപഭോക്താക്കൾക്കും ഇലക്ട്രോണിക് സേവനങ്ങൾ വഴിയുള്ള പ്രതിദിന കൈമാറ്റ പരിധി 60,000 റിയാൽ ആണെന്ന് സെൻട്രൽ ബാങ്ക് ബാങ്കുകൾക്കും മണി എക്സ്ചേഞ്ചുകൾക്കും നിർദ്ദേശം നൽകിയിരുന്നു.

സഊദിയിൽ ബാങ്ക് അകൗണ്ട് തുറക്കുന്നതിനും പണമിടപാടുകൾക്കും നിയന്ത്രണം