കുട്ടികളെ ഹറമിൽ കൊണ്ട് പോകുന്നതിൽ വീണ്ടും മന്ത്രാലയ വിശദീകരണം

0
2381

മക്ക: 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പം ഹറം പള്ളിയിലെ പ്രാർത്ഥനാ സ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ, അവർക്ക് ഉംറ നിർവഹിക്കാൻ പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണ വൈറസ് ബാധിച്ചിട്ടില്ലാത്തവർക്കും വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്താത്തവർക്കും “ഉംറ” ആപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റുകൾ നൽകുന്നതിനുള്ള കുറഞ്ഞ പ്രായം 5 വർഷമാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

ഇരു ഹറം പള്ളികളിൽ പ്രാർത്ഥന നടത്താനും പ്രവാചകന്റെ ഖബറിടം സന്ദർശിക്കാനും പെർമിറ്റ് ഇല്ലാതെ തന്നെ അനുമതി നൽകുമെന്നും ഉംറ നിർവഹിക്കുന്നതിനും റൗദയിലെ നിസ്കാരത്തിനു മാത്രമേ പെർമിറ്റ് ആവശ്യമുള്ളൂവെന്നും ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.