റിയാദിലെ ഒരു കടയ്ക്ക് മുന്നിൽ സ്ത്രീയെ കൊള്ളയടിക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ (വീഡിയോ)

0
3157

റിയാദ്: തലസ്ഥാന നഗരിയായ റിയാദിൽ ഒരു കടയ്ക്ക് മുന്നിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ പിന്തുടരുകയും മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീ തന്റെ ബാഗും കയ്യിൽ കുറച്ച് സാധനങ്ങളുമായി കടയുടെ മുന്നിലൂടെ നടക്കുന്നതിനിടെയാണ് ഒരാൾ ബാഗ് തട്ടിപ്പറിച്ച് ഓടിയത്. ഇതേ തുടർന്ന് സ്ത്രീ കമിഴ്ന്നടിച്ച് വീഴുന്നത് ഉൾപ്പെടെയുള്ള സിസിടിവി ക്യാമറ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. മോഷണ ശ്രമം പരാജയപ്പെട്ടതോടെ നമ്പർ പ്ലേറ്റില്ലാത്ത കാറിൽ സമീപത്ത് ഉണ്ടായിരുന്ന മറ്റൊരാളോടൊപ്പം രക്ഷപ്പെടുകയായിരുന്നു.

അറസ്റ്റിലായ രണ്ടു പേരെയും പ്രാഥമിക നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.