ജിദ്ദ അരാംകൊ എണ്ണ കേന്ദ്രത്തിനു നേരെ ഹൂതി ആക്രമണം, വൻ തീപിടുത്തം (വീഡിയോ)

0
13170

റിയാദ്: ഹൂത്തികളുടെ ആക്രമണത്തെ തുടർന്ന് ജിദ്ദയിലെ അരാംകോ വിതരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായതായി അറബ് സഖ്യ സേന അറിയിച്ചു. ഡിസ്ട്രിബ്യൂഷൻ സ്റ്റേഷനിലെ ടാങ്കുകളിലൊന്നിൽ ആക്രമണം നടന്നതിനെ തുടർന്ന് തീപിടുത്തം ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സഖ്യം അറിയിച്ചു. ജിദ്ദയിൽ ഫോർമുല വൺ റേസ് ഇന്ന് ആരംഭിച്ചിരിക്കേയാണ് ആക്രമണം നടന്നത് എന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തെ വിവിധ ലക്ഷ്യസ്ഥാനങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്കകമാണ് ജിദ്ദയിൽ വീണ്ടും ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് ടാങ്കർ കത്തുന്നതിന്റെയും പുകപടലങ്ങൾ ആകാശത്തേക്കുയരുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

അൽ-ഷഖീഖിലെ ജലശുദ്ധീകരണ പ്ലാന്റ്, ജസാനിൽ എണ്ണക്കമ്പനിയായ സഊദി അരാംകോ സ്ഥാപനം, ദഹ്‌റാൻ അൽ-ജനൂബിലെ ഒരു പവർ സ്റ്റേഷൻ, ഖമീസ് മുഷെയ്ത് നഗരത്തിലെ ഗ്യാസ് സ്റ്റേഷൻ, അരാംകോയിലെ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) കേന്ദ്രം എന്നിവ ലക്ഷ്യമാക്കിയാണ് ഇക്കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിൽ ആക്രമണം ഉണ്ടായത്.

ഇന്ന്, ജിസാനിലെ സ്വാംത വൈദ്യുതി വിതരണ സ്റ്റേഷന് നേരെയും നാഷണൽ വാട്ടർ കമ്പനിയുടെ ദഹ്റാൻ അൽ ജനൂബിലെ സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ജിദ്ദ ആക്രമണവും നടന്നത്.

സഊദിയിൽ വൈദ്യുത, ജല കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം (വീഡിയോ)