അൽബാഹയിൽ മിനി ബസ് മറിഞ്ഞു 14 തൊഴിലാളികൾക്ക് പരിക്ക്

0
1768

റിയാദ്: അൽ ബാഹയിലെ വ്യാവസായിക നഗരമായ അൽ അഖിഖ് കാര റോഡിൽ 14 പേരുമായി മിനി ബസ് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ പതിനാല് പേരിൽ പത്ത് പേരെ റെഡ് ക്രസന്റ് ടീമുകൾ ആശുപത്രിയിലേക്ക് മാറ്റി. 4 പേരെ പ്രദേശ വാസികളും സിവിൽ ഡിഫൻസും ആശുപത്രിയിലേക്ക് മാറ്റി.

ബസിൽ നിരവധി തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് ഉറവിടങ്ങൾ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു. അതേസമയം, അൽ ബഹയിലെ റെഡ് ക്രസന്റിന്റെ ഔദ്യോഗിക വിശദീകരണം ഇത് വരെ ലഭ്യമായിട്ടില്ല.