മലയാളി നഴ്സ് മദീനയിൽ മരണപ്പെട്ടു

0
3934

മദീന: മദീനക്കടുത്ത് ഹനാകിയയിൽ മലയാളി നഴ്സ് മരണപ്പെട്ടു. കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) ആണ് നിര്യാതയായത്. പതിനേഴ് വർഷത്തോളമായി ഇവിടെ ഹനാകിയ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭർത്താവ്: ജിന്റോ ജോർജ്. മകൻ: ജിനോ ജിന്റോ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി മദീന നവോദയയുടെ പ്രവർത്തകർ സലാം കല്ലായ്, നിസാർ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവർ രംഗത്തുണ്ട്