മസ്ജിദുന്നബവിയിൽ സുജൂദിൽ ബോധക്ഷയം സംഭവിച്ച വിശ്വാസിയെ ആശുപത്രിയിലേക്ക് മാറ്റി

0
3670

മദീന: മദീനയിലെ പ്രവാചക പള്ളിയിൽ സുജൂദിൽ ബോധക്ഷയം സംഭവിച്ച വിശ്വാസിയെ ആശുപത്രിയിലേക്ക് മാറ്റി. ജുമുഅ നമസ്‌കാരത്തിനിടെയാണ് സംഭവം. സുജൂദിൽ (സാഷ്ടാംഗ പ്രണാമം) കഴിയവെ വിശ്വാസി ഇഹലോകവാസം വെടിഞ്ഞുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം മുതൽ ഫോട്ടോ സഹിതം വാർത്ത പ്രചരിച്ചിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, ഇദ്ദേഹത്തിന് ജുമുഅ നമസ്‌കാരത്തിനിടെ ബോധക്ഷയം സംഭവിച്ചതാണെന്നും പ്രവാചക പള്ളിയിൽ നിലയുറപ്പിച്ച, മേഖലയിലെ സഊദി റെഡ് ക്രസന്റ് അതോറിറ്റി ബ്രാഞ്ച് ഔദ്യോഗിക വക്താവ് ഖാലിദ് അൽ സഹലി വിശദീകരിച്ചു. അടിയന്തരമായി നേരിട്ട് കേസ് കൈകാര്യം ചെയ്യുകയും അദ്ദേഹത്തെ മദീന ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി അൽ സഹലി സൂചിപ്പിച്ചു.

ജുമുഅ നിസ്കാരം നടക്കുന്നതിടെ പ്രവാചക പള്ളിയിൽ ഒരാൾ സുജൂദിൽ മരിച്ചതായ തരത്തിൽ സൂചിപ്പിക്കുന്ന കിംവദന്തികൾ സോഷ്യൽ മീഡിയ പ്രചരിപ്പിച്ചിരുന്നു.