റിയാദിൽ പ്രവാസികൾ തമ്മിൽ തർക്കം, കുത്തേറ്റ് ഒരാൾ മരിച്ചു

0
6594

റിയാദ്: റിയാദിൽ പ്രവാസികൾ തമ്മിൽ ഉടലെടുത്ത വാക്ക് തർക്കം മൂത്ത് കുത്തേറ്റു ഒരാൾ കൊല്ലപ്പെട്ടു. സിറിയൻ ഡ്രൈവറുമായുള്ള വഴക്കിനിടെ പരിക്കേറ്റ ഈജിപ്ഷ്യൻ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. തർക്കത്തിനിടെ അരിശം മൂത്ത സിറിയൻ ഡ്രൈവർ ഈജിപ്ഷ്യൻ തൊഴിലാളിയുടെ കഴുത്തിൽ മൂർച്ചയുള്ള സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിക്കീറുകയായിരുന്നു. സംഭവത്തിന്‌ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കുടുംബതോടൊപ്പം റിയാദിൽ കഴിഞ്ഞു വരികയായിരുന്നു കൊല്ലപ്പെട്ട ഈജിപ്ഷ്യൻ പൗരൻ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിൽ പരിക്കേറ്റ ഈജിപ്ഷ്യൻ പൗരൻ ഇന്നലെയാണ് മരണത്തിനു കീഴടങ്ങിയത്. വഴക്ക് മൂർച്ഛിച്ചതോടെ സിറിയൻ ഡ്രൈവർ ഈജിപ്ഷ്യൻ തൊഴിലാളിയെ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഈജിപ്ഷ്യൻ തൊഴിലാളിയെ റിയാദിലെ കിംഗ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരുന്നു. രക്തം കട്ടപിടിച്ചതും ഹൃദയം നിലക്കാൻ കാരണമായി. ഇതിനിടെ രണ്ട് തവണ ഹൃദയം നിലച്ചെങ്കിലും കൃത്രിമ ശ്വാസം നൽകി ജീവൻ നില നിർത്താൻ ശ്രമിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

ഈജിപ്ഷ്യൻ തൊഴിലാളിയായ മുസ്തഫ മുഹമ്മദ് അൽ അറബി ബാഗ്ദാദിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ ഈജിപ്ഷ്യൻ മന്ത്രി റിയാദിലെ ലേബർ അറ്റാഷെയെ ചുമതലപ്പെടുത്തിയതായി ഈജിപ്തിലെ മാനവശേഷി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവും മാധ്യമ ഉപദേഷ്ടാവും പറഞ്ഞു. കോൺസുലേറ്റുമായി ബന്ധപ്പെട്ട് തുടർ സാഹചര്യങ്ങൾ അറിഞ്ഞയുടൻ മന്ത്രാലയത്തിന് ഒരു റിപ്പോർട്ട് നൽകാനും മന്ത്രി ഉത്തരവിട്ടു.