സഊദിയിൽ ടാക്സി നിരക്കുകൾ വർധിപ്പിച്ചു

0
5696

റിയാദ്: സഊദിയിലെ പൊതുടാക്സി നിരക്ക് വർധിപ്പിച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. പുതുക്കിയ നിരക്കനുസരിച്ച് ഏത് യാത്രയ്ക്കും ഏറ്റവും കുറഞ്ഞ നിരക്ക് (നാല് യാത്രക്കാരുടെ ശേഷിയുള്ള വാഹനത്തിൽ) 10 റിയാൽ ആയിരിക്കും. നേരത്തെയിത് അഞ്ച് റിയാലായിരുന്നു. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ചാർജ് 1.8 റിയാലിന് പകരം 2.1 റിയാലായും ഉയർത്തി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടാക്സി സർവിസ് ചാർജ് 16.36 ശതമാനം ഉയർത്തിയിട്ടുണ്ട്. ‘ഓപ്പണിങ്’ ചാർജ് 5.5 റിയാലിന് പകരം 6.4 റിയാലായും വെയ്റ്റിങ് ചാർജ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററിൽ കുറവാണെങ്കിൽ മിനിറ്റിനു 12.5 ശതമാനമായും വെയ്റ്റിങ് ചാർജ് 0.8 റിയാലിന് പകരം 0.9 റിയാൽ ആയും ഉയർത്തി.

അഞ്ചോ അതിൽ കൂടുതലോ യാത്രക്കാരെ കയറ്റാൻ കഴിയുന്ന പൊതു ടാക്സികളുടെ നിരക്ക് മീറ്റർ ഓപ്പണിങ്ങിനുള്ള നിരക്ക് 21.67 ശതമാനമാണ് ഉയർത്തിയത്. ആറ് റിയാലിന് പകരം 7.3 റിയാലായിരിക്കും പുതിയ നിരക്ക്. ഒരു കിലോമീറ്റർ ദൂരത്തിന് രണ്ട് റിയാലിന് പകരം 2.4 റിയാലായി 20 ശതമാനമായും ഉയർത്തി. വെയ്റ്റിങ് ചാർജ് മിനിറ്റിന് 22.22 ശതമാനം വർധിച്ച് 0.9 റിയാലിന് പകരം 1.1 റിയാലായിരിക്കും.